Latest NewsIndiaNews

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ബരാമുള്ളയിലെ സോപോറില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പോലീസ്, സിആര്‍പിഎഫ് സംയുക്ത സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Also Read: അവർ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐ.എസ് ഭീകരരുടെ വിധവകളെന്ന് വാദം: ജിഹാദി പ്രചാരണത്തില്‍ വീണുപോയെന്ന് യുവതികളുടെ കുടുംബം

കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പോലീസ് ഉദ്യോഗസ്ഥരും രണ്ട് പേര്‍ പ്രദേശവാസികളുമാണ്. നാല് പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഉച്ചയോടെ പട്രോളിംഗിന് ഇറങ്ങിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിന് പിന്നാലെ സുരക്ഷാ സേന മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തു. നിലവില്‍ ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയ സൈനിക ഉദ്യോഗസ്ഥര്‍ മടങ്ങി എത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണത്തെ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള അപലപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button