KeralaLatest NewsNewsIndiaInternational

അവർ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐ.എസ് ഭീകരരുടെ വിധവകളെന്ന് വാദം: ജിഹാദി പ്രചാരണത്തില്‍ വീണുപോയെന്ന് യുവതികളുടെ കുടുംബം

ഇവരെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള പദ്ധതി തൽക്കാലം സർക്കാരിനില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.

ന്യൂഡല്‍ഹി : ഐസിസില്‍ ചേരാനായി രാജ്യം വിട്ട മലയാളി വനിതകള്‍ അടക്കം 10 ഇന്ത്യാക്കാര്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുകയാണ്. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, കൊച്ചി സ്വദേശി മറിയം എന്ന മെറിന്‍ ജേക്കബ് പാലത്ത്, രഹൈല, ഷംസിയ, എന്നിവര്‍ കാബുള്‍ ജയിലില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. ഇവരെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള പദ്ധതി തൽക്കാലം സർക്കാരിനില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.

യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണെങ്കിലും അവരെ രാജ്യത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് ഇദ്ദേശമില്ലെന്നാണ് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച്‌ പ്രവര്‍ത്തിച്ച ഇവരെ തിരികെ കൊണ്ടു വരുന്നത് സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട്.

Also Read:രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്‌സിന്‍ കെട്ടിക്കിടക്കുന്നു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

2016-17 ലാണ് യുവതികൾ ഭർത്താക്കന്മാർക്കൊപ്പം ഇന്ത്യ വിട്ട് ഐ.എസില്‍ ചേരാന്‍ പോയത്. ആദ്യം ഇറാനിലെത്തിയ ഇവര്‍ അവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ ഖ്വാറേഷ്യന്‍ പ്രവിശ്യയിലെത്തുകയായിരുന്നു. അമേരിക്കന്‍ വ്യോമസേന നടത്തിയ മിസൈലാക്രമണത്തില്‍ ഇവരുടെ ഭർത്താക്കന്മാർ എല്ലാവരും മരണമടയുകയായിരുന്നു. ഇതേത്തുടർന്നാണ് ഇവരെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഘത്തലവന്‍ തൃക്കരിപ്പൂര്‍ ഉടുമ്ബുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുള്ള ജിഹാദി പ്രചാരണത്തിൽ മക്കളും മരുമക്കളും വീണ് പോവുകയായിരുന്നുവെന്നാണ് ജയിലിൽ കഴിയുന്ന യുവതികളുടെ കുടുംബക്കാർക്ക് പറയാനുള്ളത്. ഇവരെ തിരിച്ചെത്തിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. എന്നിരുന്നാലും ഇതുസംബന്ധിച്ച് യാതൊരു ഔദ്യോഗിക അറിയിപ്പും സർക്കാർ അറിയിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button