KeralaLatest NewsNewsIndia

കോവളം കൊട്ടാര സമരത്തിന്റെ ജ്വലിക്കുന്ന ഓർമയായ രാധേഷിനെ കാണാൻ സുരേഷ് ഗോപി എത്തി: ചിത്രം പങ്കുവെച്ച് എസ് സുരേഷ്

എസ് സുരേഷ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്.

തിരുവനന്തപുരം: 2003-ലെ കോവളം കൊട്ടാരം സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മയായ രാധേഷ് കുമാറിനെ സന്ദർശിച്ച് സുരേഷ് ഗോപി എം പി. ബി.ജെ.പി വാക്താവ് എസ് സുരേഷിനൊപ്പമാണ് താരം ധനേഷ് കുമാറിന്റെ വീട്ടിലെത്തിയത്. പുതിയ സർജിക്കൽ ബെഡുമായിട്ടാണ് സുരേഷ് ഗോപി സഹപ്രവർത്തകരുടെ പ്രിയ കുട്ടനെ കാണാനെത്തിയത്. എസ് സുരേഷ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

രാധേഷ് കുമാർ.. എന്ന കുട്ടൻ
2003-ലെ കോവളം കൊട്ടാരം സമരത്തിൽ അന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റായിരുന്ന കെ.സുരേന്ദ്രനും സംസ്ഥാന സെക്രട്ടറിയായിരുന്ന എനിക്കുമൊപ്പം കൊടിയ പോലീസ് മർദ്ദനം ഏറ്റുവാങ്ങി ആശുപത്രിയിലും ജയിലിലുമായി അടക്കപ്പെട്ട സഹപ്രവർത്തകരിൽ ഒരുവൻ…ആ മർദ്ദനത്തിന്റെ ക്ഷതമായിരിക്കാം ഞരമ്പുകളെ ബാധിക്കുകയും അരക്കു താഴെ തളർന്ന അവസ്ഥയിലാക്കുകയും ചെയ്തത്. , കഴിഞ്ഞ ആറുവർഷമായി ഈ കിടക്കയിലാണ് രാധേഷ്.

ശ്രീ. സുരേഷ് ഗോപി MP വീട്ടിലെത്തി.. പുതിയ സർജിക്കൽ ബെഡും , സഹപ്രവർത്തകന് സാന്ത്വനവുമായി.. രാധേഷിന്റെ കാര്യം പറഞ്ഞ മാത്രയിൽ തന്നെ എനിക്കയാളെ കാണണം എന്ന് പറഞ്ഞ് സുരേഷ് ഗോപി വരുകയായിരുന്നു. BJP വെങ്ങാനുർവാർഡ് പ്രസിഡന്റ് . വിഴിഞ്ഞം ഏര്യാ പ്രസിഡന്റ്, കർഷകമോർച്ച കോവളം മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ച കുട്ടൻ ഇന്നും കർമ്മനിരതനാണ്.. സോഷ്യൽ മീഡിയ, കാൾ സെന്റർ പ്രവർത്തനംങ്ങളിലാണ് താല്പര്യം. ഏറ്റവും കഷ്ടത നിറഞ്ഞ ജീവിത സാഹചര്യത്തിലും പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു സഹപ്രവർത്തകന്റെ സാമിപ്യം പോലും ഞങ്ങളെപ്പോലുള്ള ആയിരങ്ങൾക്ക് പ്രചോദനമാണ്. ഞങ്ങളോടൊപ്പം ഓടി നടന്ന് പ്രവർത്തിക്കാൻ പ്രിയ സഹോദരന് ഉടൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കാം. BJP കോവളം മണ്ഡലം പ്രസിഡന്റ് അഡ്വ. രാജ് മോഹനൻ സന്നിഹിതനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button