COVID 19KeralaLatest NewsNews

ലോക്ക് ഡൗൺ : സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം : സമ്പൂർണ ലോക്‌ഡൗൺ ആയതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ. എല്ലാ സ്റ്റേഷൻ പരിധിയിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചെക്കിങ് പോയിന്റുകളുണ്ടാകും. നഗരാതിർത്തികൾ ബാരിക്കേഡ് വച്ച് പരിശോധന നടത്തും.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ കേസ് 

അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ച മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ. ഇവർ ജോലിസ്ഥലത്തേക്കും തിരികെയും നിശ്ചിത സമയത്ത്‌ മാത്രം യാത്ര ചെയ്യണം. ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ സർട്ടിഫിക്കറ്റും കരുതണം. ട്രെയിൻ, വിമാനയാത്രക്കാർക്ക് ടിക്കറ്റും മറ്റു യാത്രാരേഖകളും കാണിക്കാം.

വാക്സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര അനുവദിക്കും. മെഡിക്കൽ ആവശ്യങ്ങൾ പോലുള്ള അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ സത്യവാങ്‌മൂലം ഉപയോഗിക്കാവൂ. മെഡിക്കൽ സ്റ്റോർ, പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയേ തുറക്കാവൂ. ഇന്നും നാളെയും ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഡെലിവറി മാത്രമേ  അനുവ​ദിക്കൂ. പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button