Latest NewsKeralaNewsIndia

‘പെൺകുട്ടിയുടെ അമ്മ അവനോട് ഒരിക്കൽ ചോദിച്ചിരുന്നു ഇക്കാര്യം’: റഹമാനെ കുഴപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

പത്ത് വർഷത്തിനിടെ ഈ പെൺകുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്താകും അവസ്ഥ. ഞങ്ങളെല്ലാം ചേർന്ന് അപകടത്തിൽപ്പെടുത്തി എന്ന് എല്ലാവരും പറയില്ലേ - പിതാവ് ചോദിക്കുന്നു.

പാലക്കാട്: നെന്മാറയില് ‍യുവതിയെ പത്ത് വർഷമായി മുറിയില് ‍അടച്ചിട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവാവിന്റെ മാതാപിതാക്കൾ. പെൺകുട്ടിയെ പത്തുവർഷത്തോളം ആരുമറിയാതെ തങ്ങളുടെ വീട്ടിൽ താമസിപ്പിച്ചു എന്ന് പറയുന്നത് കള്ളമാണെന്ന് റഹ്‌മാന്റെ പിതാവ് മുഹമ്മദ് കനി ഒരു മാധ്യമത്തോട് വ്യക്തമാക്കി. പെൺകുട്ടിയെ കാണാതായ സമയത്ത് കുട്ടിയുടെ അമ്മ റഹ്‌മാനോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നുവെന്നും എന്നാൽ, അപ്പോൾ അവളുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഇവന്റെ മറുപടിയെന്ന് പിതാവ് പറയുന്നു.

‘അന്ന് പെൺകുട്ടിയെ കാണാതായ സമയത്ത് പോലീസ് റഹ്‌മാനോടും വിവരങ്ങൾ തിരക്കിയിരുന്നു. എനിക്കൊന്നുമറിയില്ല, ഞാനൊന്നും കണ്ടിട്ടില്ല എന്നൊക്കെയാണ് അവൻ പോലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ അമ്മയും അവനോട് ചോദിച്ചപ്പോൾ ഒന്നുമറിയില്ലെന്നും അവളുമായി ഒരു ബന്ധവുമില്ലെന്നാണ് പറഞ്ഞത്. അവനും അവളും ഇഷ്ടത്തിലാണെന്ന് ആർക്കും സംശയവും ഇല്ലായിരുന്നു.’- മുഹമ്മദ് കനി പറയുന്നു.

Also Read:കോവളം കൊട്ടാര സമരത്തിന്റെ ജ്വലിക്കുന്ന ഓർമയായ രാധേഷിനെ കാണാൻ സുരേഷ് ഗോപി എത്തി: ചിത്രം പങ്കുവെച്ച് എസ് സുരേഷ്

‘ഒരു പെൺകുട്ടിയെ മുറിയിൽ ഒളിപ്പിച്ച് വെച്ചെങ്കിൽ ഒരു തുമ്മൽ പോലും ഞങ്ങൾ കേൾക്കാതിരിക്കുമോ. ഒരു പെണ്ണല്ലേ, അവൾക്ക് വേണ്ട ചില കാര്യങ്ങളില്ലേ, അതിന് ശരിയായ ആഹാരം വേണ്ടേ? ഞങ്ങളുടെ വീട്ടിൽ ചോറൊന്നും അധികം വെയ്ക്കാറില്ല. അവൻ ഭക്ഷണം മുറിയിൽ കൊണ്ടുപോയി കഴിക്കുന്നത് കണ്ടിട്ടുമില്ല. റഹ്‌മാൻ രണ്ട് ദിവസം വീട്ടിൽനിന്ന് മാറി തമിഴ്നാട്ടിൽ പോയിരുന്നു. അന്ന് ഈ കുട്ടി എങ്ങനെയാണ് ഭക്ഷണം കഴിച്ചത്. ബ്രഡ് പൊടിച്ച് വെച്ചിരുന്നു എന്നാണ് അവൻ പറയുന്ന’തെന്ന് പിതാവ് വ്യക്തമാക്കുന്നു. റഹ്‌മാൻ കള്ളം പറയുന്നതാണെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button