KeralaLatest NewsIndia

സൈനീക രഹസ്യം ചോർത്താൻ സമാന്തര ഫോൺ: പിടിയിലായ മലപ്പുറത്തുകാരൻ മുഖ്യ സൂത്രധാരൻ

വിദേശ കോളുകളെ ലോക്കൽ കോളുകളാക്കിയുള്ള തട്ടിപ്പിനു ചുക്കാൻ പിടിച്ചത് ഇയാളാണ്. നേരത്തേ ദുബായിൽ ഡ്രൈവറായിരുന്നു.

ബെംഗളൂരു : രാജ്യസുരക്ഷയ്ക്കു ഭീഷണിയുയർത്തി ബെംഗളൂരുവിൽ ആറിടങ്ങളിൽ സമാന്തര ഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. കരസേനയുടെ ചില വിവരങ്ങളും മറ്റും പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾക്ക് ഇവർ ചോർത്തിയിരുന്നതായും സംശയിക്കുന്നു. കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിൽ (36) ആണു മുഖ്യ സൂത്രധാരൻ.

ഒട്ടേറെ സിമ്മുകൾ ഒരേ സമയം ഉപയോഗിക്കാവുന്ന സിംബോക്സ് ഉപയോഗിച്ച് വിദേശ കോളുകളെ ലോക്കൽ കോളുകളാക്കിയുള്ള തട്ടിപ്പിനു ചുക്കാൻ പിടിച്ചത് ഇയാളാണ്. നേരത്തേ ദുബായിൽ ഡ്രൈവറായിരുന്നു. തമിഴ്നാട് സ്വദേശി ഗൗതവും (27) ഇബ്രാഹിമിനൊപ്പം പിടിയിലായിരുന്നു. ഇവർക്കു വ്യാജ സിമ്മുകൾ സംഘടിപ്പിച്ചു നൽകിയ ബെംഗളൂരു, തൂത്തുക്കുടി സ്വദേശികളാണ് ഇന്നലെ അറസ്റ്റിലായത്. ഇവരുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button