കൊല്‍ക്കത്ത: മുകുള്‍ റോയിയുടെ മടങ്ങി വരവില്‍ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസമാണ് മുകുള്‍ റോയ് ത്രിണമൂലിലേക്ക് മടങ്ങിയെത്തിയത്. വലിയ സ്വീകരണമാണ് മുകുള്‍ റോയിക്കും മകനും ലംഭിച്ചത്. ബംഗാളില്‍ ബിജെപി ശക്തി കേന്ദ്രീകരിച്ചപ്പോൾ ടിഎംസിയില്‍ നിന്ന് ആദ്യം ബി ജെ പിയ്ക്കൊപ്പം ചേർന്ന നേതാവായിരുന്നു മുകുള്‍ റോയ്.
Also Read:മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം: സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ്
”മുകുള്‍ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകന്‍ ആയിരുന്നില്ല. അതേ കൂടുതല്‍ പേര്‍ വരും” – എന്നായിരുന്നു മാമതാ ബാനർജിയുടെ പ്രതികരണം. നിങ്ങള്‍ക്ക് അറിയുന്നതുപോലെ പഴയതെല്ലാം സ്വര്‍ണ്ണം പോലെയാണെന്നും അവര്‍ പ്രതികരിച്ചു.
തന്റെ പഴയ സഹപ്രവര്‍ത്തകരെ കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നുവെന്നാണ് ഈ വിഷയത്തിൽ മുകുള്‍ റോയ് പ്രതികരിച്ചത്. ബംഗാള്‍ മുഖ്യമന്ത്രിയാണ് ബംഗാളിലെയും ഇന്ത്യയിലെയും ഒരേയൊരു നേതാവെന്നും അദ്ദേഹം പ്രതികരിച്ചു. മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു.
മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ് പിന്നീട് ബംഗാളില്‍ ബിജെപിക്കു വേരോട്ടമുണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാവാണ്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായ മുകുള്‍ റോയ് ഇത്തവണ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എ ആവുകയും ചെയ്തിരുന്നു.
Post Your Comments