തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിന് എതിരായ വിമര്‍ശനത്തിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ – ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമാണെന്ന് മന്ത്രി വ്യക്തമാക്കുന്നു.
Also Read:യുവതിയെ മതം മാറ്റി വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ചു: യുവാവ് അറസ്റ്റിൽ
ഐഷ സുൽത്തനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി ഐഷയെ ഫോണിൽ ബന്ധപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും മന്ത്രി വി.ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
നേരത്തെ, തോമസ് ഐസക്, കെ കെ രമ തുങ്ങിയവർ ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഭരണകൂടത്തിന്റെ അധികാര ദുഃശ്ശാസനകള്‍ ഇന്ത്യയെന്ന രാഷ്ട്രീയ നന്മയെ വിഴുങ്ങാനൊരുങ്ങവെ പ്രാണന്‍ കൊണ്ട് പൊരുതാനിറങ്ങിയ ഐഷ സുല്‍ത്താനയെ ഹൃദയത്താല്‍ അഭിവാദ്യം ചെയ്യുന്നുവെന്നായിരുന്നു കെ.കെ രമ ഫേസ്‌ബുക്കിൽ കുറിച്ചത്.
Post Your Comments