തൃശ്ശൂര്‍: വരന്തരപ്പിള്ളിയില്‍ മാനസിക രോഗിയായ മകന് അമ്മയെ മരവടി കൊണ്ട് അടിച്ചുകൊന്നു. കച്ചേരിക്കടവ് കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി ആണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ അയല്‍വാസികളാണ് സംഭവം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്.
Also Read:സൈന്യത്തെ വിമര്‍ശിക്കുന്നവർക്ക് ഇനി ശിക്ഷ : നിയമം പാസാക്കി ചൈന
44 വയസുള്ള എൽസിയുടെ മകന് ജോര്‍ജ്ജ് മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ജോര്‍ജ്ജ് അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, കേരളത്തിൽ മാനസികരോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകുന്നതായി കണ്ടുവരുന്നു. നിലവിലെ രോഗികളായിട്ടുള്ളവരിൽ പലരും അവശ്യമായ സജ്ജീകരണങ്ങളോട് കൂടിയല്ല ജീവിക്കുന്നത്. അവർക്ക് കൃത്യമായ മരുന്നുകളോ, ചികിത്സയോ ലഭ്യമാകുന്നില്ല. സർക്കാർ സഹായ തുകകൾ കൊണ്ട് മാത്രം മാനസിക വിഭ്രാന്തികളുള്ള ആളുകളെ ചികിൽസിക്കുക എന്നത് സാധാരണക്കാരായ മനുഷ്യർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
Post Your Comments