തൃശ്ശൂർ : ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിനെ ചിലർ ചേർന്ന് കേസിൽ കുടുക്കിയതാണെന്ന് പിതാവ് ജോസഫ്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇതുവരെ വിശ്വസിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ജോസഫിന്റെ പ്രതികരണം.
മാർട്ടിൻ ആദ്യമായി വിദേശത്ത് പോകുന്നത് അറബിയുടെ വീട്ടിൽ ഡ്രൈവറായിട്ടാണ്. ഒന്നരവർഷത്തോളം നിന്ന് തിരികെ വന്നു. മുണ്ടൂർ സ്വദേശിയായ അച്ചു എന്നയാൾ വഴിയാണ് ട്രേഡിങ് രംഗത്തേക്ക് വന്നത്. അച്ചുവാണ് മാർട്ടിനെ കുടുക്കിയതെന്നും പിതാവ് പറഞ്ഞു. വിവിധ ട്രേഡിങ്ങിനായി 20 ലക്ഷത്തിലേറെ രൂപയാണ് മാർട്ടിൻ ഇയാൾക്ക് നൽകിയിട്ടുള്ളത്. ലക്ഷങ്ങളുടെ കടമാണ് മാർട്ടിനുള്ളത്. രതീഷ് എന്നയാളുമായും പണമിടപാട് ഉണ്ടായിരുന്നു. എന്നാൽ, ഇയാൾക്ക് എത്ര രൂപ നൽകിയിട്ടുണ്ടെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു.
Read Also : ഐ.എസിൽ ചേർന്ന് രണ്ട് തവണ വിധവയായ മെറിൻ ജേക്കബ് എന്ന മറിയം: ഭീകരരുടെ വിധവകളില്‍ അഞ്ച് മലയാളി വനിതകള്‍?
കണ്ണൂർ സ്വദേശിനിയായ യുവതിയെ 22 ദിവസം ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ കഴിഞ്ഞ ദിവസമാണ് പോലീസ് സംഘം സാഹസികമായി പിടികൂടിയത്. തൃശ്ശൂർ മുണ്ടൂരിലെ ചതുപ്പിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതിനിടെ, മാർട്ടിനെതിരേ കൂടുതൽ യുവതികൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments