കൊച്ചി: മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ 1992-ല്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘സദയം’. എംടി വാസുദേവന്‍ നായരുടെ ‘ശത്രു’ എന്ന ചെറുകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത ‘സദയം’ കാലത്തിനെ അതിജീവിച്ചു ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ക്ലാസിക് ചിത്രമാണ്. ആ സിനിമയുടെ തിരക്കഥ എംടിയില്‍ നിന്ന് വായിച്ചു കേള്‍ക്കുമ്പോള്‍ ലോഹിതദാസിനോട് പറഞ്ഞിരുന്ന ഫ്രീഡം തനിക്ക് അവിടെ നഷ്ടപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് സിബി മലയില്‍ പറയുന്നു.
തിരക്കഥയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അതൊരു തെറ്റായി പോകുമോ എന്ന ചിന്തയുണ്ടായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു. ‘സദയം’ എന്ന സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
Read Also:- ലില്ലെയുടെ യുവമധ്യനിര താരം ലെസ്റ്റർ സിറ്റിയിലേക്ക്
‘ഞാന്‍ സംവിധാനം ചെയ്ത ‘സദയം’ എന്ന സിനിമയുടെ തിരക്കഥ എംടി സാര്‍ വായിച്ചു കേള്‍പ്പിക്കുമ്പോള്‍ തിരിച്ചു എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ലോഹിയുമായി ചെയ്യുമ്പോഴുള്ള ഒരു ഫ്രീഡം എനിക്ക് അവിടെ ഇല്ലായിരുന്നു. തിരക്കഥയില്‍ എന്തെങ്കിലും മാറ്റം വരുത്തി ചെയ്യാന്‍ ഒന്നും ഉണ്ടായിരുന്നില്ല. അത്രയ്ക്ക് പെര്‍ഫെക്റ്റ് ആയിരുന്നു എംടി സാറിന്റെ സ്ക്രിപ്റ്റ്. എന്റെ സിനിമ ജീവിതത്തില്‍ എനിക്ക് ഏറ്റവും ചാലഞ്ചിംഗ് ആയിട്ടുള്ള സിനിമ ഏതെന്ന് ചോദിച്ചാല്‍ സദയമാണ്. എന്നിലെ ഫിലിം മേക്കറിനെ നന്നായി വെല്ലുവിളിച്ച സിനിമ. ഒരു ടെക്നീഷ്യന്‍ എന്ന നിലയില്‍ അതിന്റെ റിസ്ക് ഫാക്ടര്‍ വലുതായിരുന്നു. ‘സദയം’ എന്ന സിനിമ ചെയ്യുമ്പോള്‍ വലിയൊരു വെല്ലുവിളി എന്റെ മുന്നിലുണ്ടായിരുന്നു’. സിബി മലയില്‍ പറഞ്ഞു.
Post Your Comments