ന്യൂഡല്‍ഹി : ഐസിസില്‍ ചേരാനായി രാജ്യം വിട്ട മലയാളി വനിതകള്‍ അടക്കം 10 ഇന്ത്യാക്കാര്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുകയാണ്. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, കൊച്ചി സ്വദേശി മറിയം എന്ന മെറിന്‍ ജേക്കബ് പാലത്ത്, രഹൈല, ഷംസിയ, എന്നിവര്‍ കാബുള്‍ ജയിലില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. ഇവരെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള പദ്ധതി തൽക്കാലം സർക്കാരിനില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഘത്തലവന്‍ തൃക്കരിപ്പൂര്‍ ഉടുമ്ബുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുള്ള അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇയാളുടെ പ്രധാന ഇരയായിയുരുന്നു കൊച്ചി സ്വദേശിയായ മെറിന്‍ ജേക്കബ് എന്നാണു വിവരം. അബ്ദുള്‍ റാഷിദിന്റെ വലയില്‍ പെട്ടതിന് ശേഷം ബെക്സിന്‍ വിന്‍സന്റിന്റെ സഹോദരന്‍ ബെസ്റ്റിന്‍ വിന്‍സന്റിനെ വിവാഹം ചെയ്തതിനെ തുടര്‍ന്നതോടെയാണ് മെറിൻ, മറിയം എന്ന പേര് സ്വീകരിച്ചത്. തുടര്‍ന്ന് സംഘം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു.
ഇവിടെ വെച്ചുണ്ടായ ആദ്യ ഏറ്റുമുട്ടലിൽ ബെസ്റ്റിന്‍ വിൻസെന്റ് കൊല്ലപ്പെട്ടു. ഇതിനുശേഷം മറിയം റാഷിദിനെ വിവാഹം കഴിച്ചുവെന്നാണ് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, റാഷിദും കൊല്ലപ്പെട്ടതോടെ മറിയം വീണ്ടും വിധവയായി. മെറിന് ബെസ്റ്റിനുമായുള്ള ബന്ധം മെറിന്റെ വീട്ടുകാർക്ക് അറിയാമായിരുന്നു. ഒരുപാട് തവണ എതിർത്തെങ്കിലും അവനോടൊപ്പം ജീവിക്കുമെന്ന് പറഞഞ ഇറങ്ങിത്തിരിച്ചതായിരുന്നു യുവതി. കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയെന്ന് പറയുകയാണ് മെറിന്റെ വീട്ടുകാർ.
ഐഎസ് ഭീകരരുടെ വിധവകളില്‍ അഞ്ച് മലയാളി വനിതകള്‍ ഉണ്ടെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ട്. ഇപ്പോള്‍ നാലു പേരുടെ കാര്യത്തിലാണ് തീരുമാനം എടുത്തതായി ഹിന്ദു റിപ്പോര്‍ട്ട്.
Post Your Comments