Latest NewsKeralaNattuvarthaNews

പശുവിന്റെ വയറ്റില്‍ തുളച്ചു കയറിയ ഇരുമ്പ് പൈപ്പ് നീക്കം ചെയ്ത് ഫയര്‍ ഫോഴ്‌സ് സംഘം

തൊഴുത്തില്‍ പശുവിനെ കെട്ടാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന കമ്പിക്കുമുകളിലേക്ക് തെന്നി വീണതാകാമെന്നാണ് നിഗമനം.

മൂവാറ്റുപുഴ: തൊഴുത്തിൽ കെട്ടിയിരുന്ന പശുവിന്റെ വയറ്ററില്‍ ഇരുമ്പ് പൈപ്പ് തുളച്ചു കയറി. പള്ളിക്കാമഠത്തില്‍ പി എന്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള നാലു വയസ്സ് പ്രായമുള്ള പശുവിന്റെവയറിൽ തുളച്ചു കയറിയ രണ്ടിഞ്ച് വണ്ണവും ഒന്നേമുക്കാല്‍ അടി നീളവുമുള്ള ഇരുമ്പ് പൈപ്പ് ഫയര്‍ ഫോഴ്‌സ് സംഘം നീക്കംചെയ്തു. വെള്ളിയാഴ്ച രാത്രി 11.45ഓടെയാണ് സംഭവം.

read also: സംസ്ഥാനത്ത് ഞായറാഴ്ചയും കര്‍ശന നിയന്ത്രണം: ഇന്ന് പിടിച്ചെടുത്തത് ആയിരക്കണക്കിന് വാഹനങ്ങള്‍

തൊഴുത്തില്‍ പശുവിനെ കെട്ടാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന കമ്പിക്കുമുകളിലേക്ക് തെന്നി വീണതാകാമെന്നാണ് നിഗമനം.

വിവരമറിഞ്ഞ ഉടന്‍ തൊടുപുഴയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ കെ.എ. ജാഫര്‍ ഖാന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫിസര്‍മാരായ ബില്‍സ് ജോര്‍ജ്, വി. മനോജ് കുമാര്‍, എ. മുബാറക്ക്, വി.കെ. മനു എന്നിവരടങ്ങിയ സംഘം എത്തി പൈപ്പ് സുരക്ഷിതമായി നീക്കം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button