ന്യൂഡല്‍ഹി : ഇനി മുതൽ ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ തന്നെ ലൈസൻസ് സ്വന്തമാക്കാം. ജൂലായ് ഒന്നിന് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കി.
Read Also : കോവിഷീല്‍ഡ് വാക്സിനേഷൻ : പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ആര്‍.ടി.ഒ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ ഇപങ്കെടുക്കാതെ അക്രഡിറ്റഡ് സെന്ററുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇനി അവിടെ നിന്നു തന്നെ ലൈസന്‍സ് ലഭിക്കും. പുതിയ ചട്ടങ്ങൾ പ്രകാരം അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകളില്‍നിന്ന് പരിശീലനം കഴിഞ്ഞവരെ ആര്‍.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കും. 2019-ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ എട്ടാം വകുപ്പാണ് അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ സംബന്ധിച്ച ചട്ടമിറക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നത്.
ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. ഡ്രൈവിങ് സിമുലേറ്ററുകള്‍ (വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം), ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. ജൂലായ് ഒന്നിന് ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു.
ചെറിയ വാഹനങ്ങൾ ഓടിക്കാൻ നാലാഴ്ചത്തെ 29 മണിക്കൂർ പരിശീലനം വേണം. ഇതിൽ 21 മണിക്കൂർ പ്രായോഗിക പരിശീലനം. മീഡിയം, ഹെവി വാഹനങ്ങൾ ഓടിക്കാൻ ആറാഴ്ചത്തെ 38 മണിക്കൂർ പരിശീലനം. ഇതിൽ 16 മണിക്കൂർ തിയറിയും 22 മണിക്കൂർ പ്രാക്ടിക്കലും.
Post Your Comments