COVID 19KeralaLatest NewsNews

ഡിജിറ്റൽ വിദ്യാഭ്യാസം: ഈ നിർദ്ദേശം രക്ഷിതാക്കൾ തീർച്ചയായും പാലിക്കണമെന്ന് കേരള പൊലീസ്

സൈബർ ഇടങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികൾ പരാതിപ്പെട്ടാൽ അത് നിസാരമായി കാണരുത്

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ഒരു സുപ്രധാന മുന്നറിയിപ്പുമായി കേരള പോലീസ്. ഓൺലൈനിൽ കുട്ടികൾക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ് Parental Control Settings. കുട്ടികൾക്ക് ഓൺലൈനിൽ കാണാൻ പാടില്ലാത്തതായ കാര്യങ്ങളിൽ നിന്ന് അവർക്ക് പരിരക്ഷ ഉറപ്പാക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കുന്നു. അതുകൊണ്ട് രക്ഷിതാക്കൾ ഈ സംവിധാനം തീർച്ചയായും ഉപയോഗപ്പെടുത്തണമെന്നാണ് കേരള പോലീസിന്റെ നിർദ്ദേശം.

Also Read:സൈനീക രഹസ്യം ചോർത്താൻ സമാന്തര ഫോൺ: പിടിയിലായ മലപ്പുറത്തുകാരൻ മുഖ്യ സൂത്രധാരൻ

കൊവിഡിനെ തുടർന്ന് ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ കുട്ടികളിലെ ഇന്റർനെറ്റ് ഉപയോഗം വർധിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനും കൂടുതൽ അറിവ് നേടുന്നതിനുമെല്ലാമുളള അവസരം ഉണ്ടെങ്കിലും സൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളും ഏറെയാണ്. അവ ചിലപ്പോൾ കുട്ടികളുടെ മുമ്പോട്ടുളള ജീവിതത്തെ തന്നെ സാരമായി ബാധിച്ചുവെന്നും വരാം.

സൈബർ ഇടങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികൾ പരാതിപ്പെട്ടാൽ അത് നിസാരമായി കാണാതെ കുട്ടികൾക്ക് വേണ്ട മാനസിക പിന്തുണയും സുരക്ഷിതത്വബോധവും കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. വീടുകൾക്കുള്ളിലെ പൊതു ഇടങ്ങളിൽ തന്നെ അവർക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക. എന്തും രക്ഷിതാക്കളോട് തുറന്നു പറയാൻ കുട്ടികളെ പ്രാപ്തരാക്കുക. സർക്കാരിന്റെയും, പോലീസിന്റെയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button