ന്യൂഡൽഹി : കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറക്കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാക്സിന്റെ ഇടവേള സംബന്ധിച്ച് പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേളയിൽ അടിയന്തരമായി മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തിയതിന് ശേഷം മാത്രമേ കോവിഷീൽഡ് വാക്സിന് ഇടവേളയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് തീരുമാനിക്കുകയുള്ളുവെന്നും കേന്ദ്രം അറിയിച്ചു.
അടിയന്തരമായി വാക്സിന് ഇടവേളയില്‍ മാറ്റം വരുത്തില്ല. പരമാവധി ജനങ്ങള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടവേള വര്‍ധിപ്പിച്ചത്. ഇതുമൂലം നിരവധി പേര്‍ക്ക് വാക്സിന്റെ സംരക്ഷണം നല്‍കാനായെന്നും നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു.
Post Your Comments