News

കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ : ഓസോൺ മലിനീകരണം 15 ശതമാനം കുറഞ്ഞതായി നാസയുടെ പഠനം

നൈട്രജൻ ഓക്സൈഡാണ് ഓസോൺ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്

വാഷിംഗ്‌ടൺ : കോവിഡ് മിക്ക രാജ്യങ്ങൾക്കുംസാമ്പത്തികമായി നഷ്ടമുണ്ടാക്കിയെങ്കിലും പരിസ്ഥിതിക്ക് കാര്യമായ നേട്ടം ഉണ്ടാക്കിയതായി പഠന റിപ്പോർട്ട്. സതേൺ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ നൈട്രജൻ ഓക്സൈഡ് (NOx) അന്തരീക്ഷത്തിൽ പുറം തള്ളുന്നതിന്റെ അളവ് കുറഞ്ഞതോടെ ഓസോൺ മലിനീകരണം 15 ശതമാനം കുറഞ്ഞതായി കണ്ടെത്തി.

നൈട്രജൻ ഓക്സൈഡാണ് ഓസോൺ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്. ഇത് മനുഷ്യനിൽ ആരോഗ്യ പ്രശ്നങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തിനും വരെ കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷം ജൂണിലാണ് ശാസ്ത്ര‍ജ്ഞർ ഈ പഠനം നടത്തിയത്. സാധാരണ ഗതിയിൽ ആ​ഗോള പരിസ്ഥിതി നയങ്ങളനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ 15 വർഷം കൊണ്ട് മാത്രമേ ഇത്തരത്തിൽ നൈട്രജൻ ഓക്സൈഡിന്റെ അളവിൽ കുറവ് വരുത്താൻ സാധിക്കുമായിരുന്നുള്ളൂ.

Read Also  :  ‘എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്’: ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തോമസ് ഐസക്

കൂടുതൽ ശക്തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയ രാജ്യങ്ങളിൽ നൈട്രജൻ ഓക്സൈഡ് പുറന്തള്ളുന്നതിന്റെ അളവും കാര്യമായി കുറഞ്ഞിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button