പത്തനംതിട്ട: ജില്ലയെ പൂര്‍ണ്ണമായും ബാലവേല വിമുക്തമാക്കുന്നതിനായി ശരണ ബാല്യം പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവ്വഹിച്ചു. ഇന്ത്യയില്‍ എട്ടുകോടിയിലേറെ കുഞ്ഞുങ്ങള്‍ ബാലവേല ചെയ്യുന്നതായി മന്ത്രി വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു. 2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആറു കുഞ്ഞുങ്ങളില്‍ ഒരാള്‍ ലോകത്ത് തൊഴിലാളിയാണെന്ന് മന്ത്രി പറഞ്ഞു. ശബരിമല മണ്ഡലകാലത്ത് കുഞ്ഞുങ്ങളെ ബാലവേല ചെയ്യിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പത്തനംതിട്ട ജില്ലയില്‍ ശരണ ബാല്യം പദ്ധതിക്കു തുടക്കമാവുന്നത്. പത്തനംതിട്ട ജില്ലയില്‍ മാത്രം 85 കുഞ്ഞുങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമുക്തരാക്കിയിട്ടുണ്ട്. തുടര്‍ന്ന് ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം, തെരുവ് ബാല്യവിമുക്ത കേരളം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തൊട്ടാകെ ഈ പദ്ധതി വ്യാപിപ്പിച്ചു.
‘ആക്‌ട് നൗ എന്‍ഡ് ചൈല്‍ഡ് ലേബര്‍’ എന്നതാണ് ഈ വര്‍ഷത്തെ തീം. ബാലവേല നിരോധിക്കുകയെന്ന എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി കൂടുതല്‍ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.
ബാലവേല നിരോധന നിയമം നിലവിലുണ്ടായിട്ടും ആയിരക്കണക്കിനു കുട്ടികള്‍ ഇന്ത്യയില്‍ ബാലവേലയുടെ ഇരകളാണ്. കുട്ടികളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ വ്യാപകമായി ഹനിക്കപ്പെടുന്നു. കുട്ടികളുടെ അവകാശങ്ങളും ബാല്യവും കവര്‍ന്നെടുക്കുന്നതിനെതിരേ നിയമ നടപടികള്‍ കര്‍ശനമാക്കുന്നുണ്ട് കേന്ദ്ര സർക്കാർ.
Post Your Comments