കോഴിക്കോട്: മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴയായി ലഭിച്ചെന്നാരോപിക്കപ്പെടുന്ന രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സുന്ദര സുഹൃത്തിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചെന്ന് പോലീസ് പറയുന്നു. അന്വേഷണസംഘം ബാങ്കില്‍ നിക്ഷേപിച്ച ഈ പണം സംബന്ധിച്ച രേഖകള്‍ സ്വീകരിച്ചിട്ടുണ്ട്.
സുന്ദര മൊഴി നല്‍കിയിരുന്നത് 15,000 രൂപയുടെ സ്മാര്‍ട്ട് ഫോണും രണ്ടര ലക്ഷം രൂപയും കോഴയായി ലഭിച്ചു എന്നാണ്. എന്നാൽ സുന്ദരിയുടെ കയ്യിലുള്ള ഫോൺ 9000 രൂപയിൽ താഴെയുള്ള ഒന്നാണ്. തനിക്കു കിട്ടിയ രണ്ടര ലക്ഷത്തില്‍ ഒരു ലക്ഷം രൂപയാണ് കെ. സുന്ദര സുഹൃത്തിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് എന്നും സുന്ദര പറയുന്നു. സുന്ദരയില്‍ നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത ഫോണിന്റെ വില ഒന്പതിനായിരത്തില് താഴെയാണ്.
ഇതോടെ പോലീസ് സുന്ദര ഫോണ്‍ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയില്‍ എടുത്തെങ്കിലും അതില്‍ ഒരു മാസത്തെ ദൃശ്യങ്ങള്‍ മാത്രമേ സൂക്ഷിച്ചുവയ്ക്കാനാകൂ എന്നത് തിരിച്ചടിയായി. കഴിഞ്ഞ മാര്‍ച്ച് 22 നാണ്. സുന്ദര ഫോണ്‍ വാങ്ങിയത്.
Post Your Comments