CricketLatest NewsNewsSports

ഐ.പി.എൽ പുതിയ ടീമിനായുള്ള ടെണ്ടർ ഉടൻ ഉണ്ടാവില്ലെന്ന്: ബി.സി.സി.ഐ

മുംബൈ: ഐ.പി.എൽ പുതിയ ടീമുകൾക്കായുള്ള ടെണ്ടർ ഉടനെ ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ. രണ്ട് പുതിയ ടീമുകൾക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബി.സി.സി.ഐയുടെ പദ്ധതിയെങ്കിലും ഐ.പി.എൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനാൽ തന്നെ ഈ നീക്കം ഏതാനും മാസത്തേക്ക് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ, ഐ.പി.എൽ പതിനാലാം സീസണിന്റെ അവസാനത്തോടെ പുതിയ ടീമുകളുടെ ടെണ്ടർ വിളിക്കണമെന്നായിരുന്നു ബി.സി.സി.ഐ തീരുമാനിച്ചിരുന്നത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ജൂലൈ വരെയെങ്കിലും ടെണ്ടർ നടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ബി.സി.സി.ഐയുടെ തീരുമാനം. അതേസമയം, ഐ.പി.എൽ പതിനാലാം സീസൺ പുനരാരംഭിക്കാനുള്ള അവസാന ഘട്ടത്തിലാണ് ബി.സി.സി.ഐ. അതിന് ശേഷം മാത്രമേ പുതിയ ടീമുകളുടെ അപേക്ഷ പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളു.

Read Also:- ഇന്ത്യൻ ടീമിനുള്ളിൽ ആത്മവിശ്വാസം നിറയ്ക്കുന്നത് രവി ശാസ്ത്രിയാണ്: പനേസർ

കോവിഡ് വ്യാപനത്തെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിച്ച ഐ.പി.എൽ യുഎഇയിൽ വെച്ച് നടത്തുവാനാണ് ബി.സി.സി.ഐ തീരുമാനം. ബി.സി.സി.ഐ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിലാണ് യുഎഇയിലേക്ക് നീക്കുവാൻ തീരുമാനമായത്. ഐ.പി.എല്ലിൽ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ബി.സി.സി.ഐയുടെ ഔദ്യോഗിക തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button