KeralaLatest NewsNews

അന്താരാഷ്ട്ര യോഗദിനാചരണം: തൃശൂരിൽ വിവിധ പരിപാടികൾക്ക് തുടക്കം

സുരക്ഷിതരായി വീട്ടിൽ കഴിയൂ, ആരോഗ്യത്തിന് യോഗ ശീലമാക്കൂ എന്നതാണ് ഈ വർഷത്തെ യോഗാ ദിനാചരണത്തിന്റെ സന്ദേശം

തിരുവനന്തപുരം: ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന വിവിധ ഓൺലൈൻ പരിപാടികളുമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും. സുരക്ഷിതരായി വീട്ടിൽ കഴിയൂ, ആരോഗ്യത്തിന് യോഗ ശീലമാക്കൂ എന്നതാണ് ഈ വർഷത്തെ യോഗാ ദിനാചരണത്തിന്റെ
സന്ദേശം.

Read Also: പട്ടയ ഭൂമിയില്‍നിന്ന് മുറിച്ച 13 തേക്കുതടികള്‍ പിടിച്ചെടുത്തു : ഭൂ ഉടമയ്‌ക്കെതിരെ കേസ്

കോവിഡാനന്തര ആരോഗ്യ പരിപാലനം, വയോജനങ്ങൾക്കായി പ്രാണായാമം, ധ്യാനം തുടങ്ങിയവയിൽ ഓൺലൈൻ യോഗ പരിശീലനം, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പൊലീസ് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്ക് പ്രത്യേക യോഗ പരിശീലനം, ശ്വാസതടസം, മറ്റു അനുബന്ധ രോഗങ്ങൾ, മാനസിക അരോഗ്യം എന്നിവയ്ക്ക് യോഗ ചികിത്സ, ആര്യോഗ്യം യോഗയിലൂടെ എന്ന വിഷയത്തിൽ വെബിനാർ, ബിരുദവിദ്യാർഥികൾക്കായി ഉപന്യാസ രചന മത്സരം എന്നിവയാണ് വിവിധ പരിപാടികൾ.

കരിയന്നൂർ എരുമപ്പെട്ടി ആയുഷ് വെൽനസ് സെന്റർ, ഇരിങ്ങാലക്കുട, ചാവക്കാട് എന്നിവിടങ്ങളിലെ ആയുഷ് ഗ്രാമം എന്നിവയുടെ ഏകോപനത്തിലാണ് പരിപാടി നടക്കുന്നത്. യോഗാ ദിനാചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8589038770(എരുമപ്പെട്ടി), 9495211101(ഇരിങ്ങാലക്കുട), 8921440241 (ചാവക്കാട്) എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

Read Also: കോൺഗ്രസ് ദുർബലമാകുന്നുവെന്നത് ദു:ഖകരം: കോൺഗ്രസിനെ തളരാൻ അനുവദിക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ

വിവിധ പരിപാടികളുടെ ഉദ്ഘാടനം ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സലജകുമാരി ഓൺലൈനായി നിർവ്വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മനേജർ ഡോ എം എസ് നൗഷാദ്, ആയുഷ് വെൽനസ് പദ്ധതി നോഡൽ ഓഫീസർ ഷാർലെറ്റ് വിൻസെൻറ്, ആയുഷ്ഗ്രാം നോഡൽ ഓഫീസർമാരായ ഡോ.മണികണ്ഠൻ, ഡോ.അജിത, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർമാരായ ഡോ.നാരായണൻ, ഡോ.ജീൻഷ തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button