Latest NewsNewsIndiaCrime

10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു: പീഡിപ്പിച്ച എട്ടിൽ ഏഴു പേരും പ്രായപൂർത്തിയാകാത്തവർ

പെൺകുട്ടി വീടിനടുത്തുള്ള സ്കൂൾ വളപ്പിൽ കളിക്കുകയായിരുന്നു

ന്യൂഡൽഹി :1 0 വയസുകാരിയെ ഒരു കൂട്ടം ആൺകുട്ടികൾ ബലാത്സംഗം ചെയ്തു. ഹരിയാനയിലെ റെവാരി ജില്ലയിലെ ഒരു ഗ്രാമീണ സ്‌കൂളിൽ വെച്ചാണ് സംഭവം നടന്നത്. പ്രതികളിൽഒരാളൊഴികെ ബാക്കിയെല്ലാവരും പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് പറഞ്ഞു.

പ്രതികളിൽ ചിലർ പീഡന ദൃശ്യം മൊബൈലിൽ ചിത്രീകരിച്ച് വീഡിയോ പ്രാദേശികമായി പ്രചരിപ്പിച്ചു. ഈ ദൃശ്യം ഇരയുടെ പിതാവിന്‍റെ ഫോണിൽ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേ തുടർന്നാണ് പിതാവ് പൊലീസിൽ പരാതി നൽകുന്നത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ : പെൺകുട്ടി വീടിനടുത്തുള്ള സ്കൂൾ വളപ്പിൽ കളിക്കുകയായിരുന്നു. ഇതോടെ അവിടെയെത്തിയ പ്രതികൾ പെൺകുട്ടിയെ തുറന്ന് കിടന്ന ക്ലാസ് മുറിയിലേക്ക് കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടികൾ ഓരോരുത്തരായി മാറി മാറിയാണ് പീഡിപ്പിച്ചത്. ഈ സമയം മറ്റുള്ളവർ പീഡനദൃശ്യം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു’.

Read Also  :  ഇനി ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് എല്‍.പി.ജി സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാം: പദ്ധതിയുമായി കേന്ദ്ര സർക്കാർ

ഏഴ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും ഒരു 18 വയസുകാരനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റെവാരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹൻസ്‌രാജ് പറഞ്ഞു. പ്രായപൂർത്തിയാകാത്തവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചതായും 18 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡി എസ് പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button