Latest NewsNewsIndiaCrime

ആറാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി അധ്യാപകൻ :എല്ലാ സഹായവും നല്‍കി കൂട്ടു നിന്നത് മറ്റൊരു അധ്യാപകൻ

മാര്‍ച്ച് മാസത്തില്‍ സുരജറാം എന്ന അധ്യാപകന്‍ നാല് തവണ തന്നെ ക്ലാസ് മുറിയില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പറയുന്നത്

ജോധ്പുർ‌ : ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി അധ്യാപകൻ. ജോധ്പൂർ ജില്ലയിലെ ഷേർഗഢ് സബ് ഡിവിഷനിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. വയറുവേദനയെ തുടര്‍ന്ന് രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തറിയുന്നത്.

ഡോക്ടർമാർ മകൾ ഗർഭിണിയാണെന്ന് പറഞ്ഞതോടെയാണ് കുട്ടി അധ്യാപകനിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവത്തക്കുറിച്ച് രക്ഷിതാക്കളോട് വിവരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ സുരജറാം എന്ന അധ്യാപകന്‍ നാല് തവണ തന്നെ ക്ലാസ് മുറിയില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പറയുന്നത്. മറ്റൊരു അധ്യാപകനായ സഹിറാം ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

Read Also  :  കോപ അമേരിക്ക 2021: ബ്രസീൽ അർജന്റീനയെക്കാൾ മോശം അവസ്ഥയിലാണ് കോവിഡ് ഉള്ളതെന്ന് സ്കലോണി

സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് പ്രതികൾക്കെതിരെ കേസെടുത്തു. രണ്ട് അധ്യാപകരും ഇപ്പോൾ ഒളിവിലാണ്. വിവരം പുറത്തുപറയരുതെന്ന് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button