തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽത്തന്നെ ഏറ്റവുമധികം കോളിളക്കം സൃഷ്‌ടിച്ച ഒന്നായിരുന്ന ടി പി ചന്ദ്രശേഖരൻ വധക്കേസ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി ടി.പിയുടെ ഭാര്യ കെ കെ രമ. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ആളുകള്‍ മാത്രമല്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും ആര്‍എംപി എംഎല്‍എയുമായ കെ.കെ രമ പറയുന്നത്. മുൻപും ഇടത് നേതൃത്വങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെമെന്നും മറ്റും ആവശ്യപ്പെട്ട് കെ കെ രമ രംഗത്ത് വന്നിരുന്നു.
Also Read:കോവിഡ് മൂന്നാം തരംഗം : കുട്ടികളിൽ രോഗം പകരാതിരിക്കാൻ ചില മുൻകരുതലുകൾ
പ്രതികളിലൊരാളായിരുന്ന കുഞ്ഞനന്തന്‍ മരിച്ചതുകൊണ്ട് മാത്രം തനിക്ക് നീതി കിട്ടിയെന്ന് പറയാനാകില്ലെന്ന് രമ വ്യക്തമാക്കി. ടിപിയെ കൊല്ലാന്‍ തീരുമാനിച്ച ഒരു കേന്ദ്രമുണ്ട്. അതൊരിക്കലും ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ആളുകള്‍ മാത്രമല്ലെന്നും രമ വെളിപ്പെടുത്തി. ടിപി ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നതോടെ ആര്‍എംപി എന്ന പാര്‍ട്ടി നശിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. അതാണ് തെറ്റിയതെന്നും കെ കെ രമ പറഞ്ഞു.
പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കെ കെ രമയുടെ പ്രസ്താവന. ടി പി ചന്ദ്രശേഖരൻ വധത്തിന് പിറകിലെ ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. കുഞ്ഞനന്തൻ കൊല്ലാൻ ഉപയോഗിച്ച ഒരായുധം മാത്രമാണെന്നും കൊന്നവർ മറ്റു പലരുമാണെന്നും കെ കെ രമ മുൻപും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
Post Your Comments