Latest NewsKeralaNews

കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പിസം അവസാനിപ്പിച്ച് സെമി കേഡര്‍ പാര്‍ട്ടിയാക്കും: കെ. സുധാകരന്‍

സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും സുധാകരൻ പറഞ്ഞു

കണ്ണൂര്‍ : കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പിസം അവസാനിപ്പിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. കോൺഗ്രസിൽ സംഘടന ദൗർബല്യം പരിഹരിച്ച് സെമി കേഡർ സ്വഭാവമുള‌ള പാർട്ടിയാക്കി കോൺഗ്രസിനെ മാറ്റുമെന്നും സുധാകരൻ അവകാശപ്പെട്ടു.

ഡി.സി.സി പുനസംഘടനക്ക് ഓരോ ജില്ലയിലും 5 അംഗ സമിതി രൂപീകരിക്കും. ഗ്രൂപ്പ് നേതാക്കളുടെ ശുപാർശകളൊന്നും ഇനി നടപ്പാക്കില്ല. ജംബോ കമ്മറ്റികളുണ്ടാക്കിയിരുന്നത് പാർട്ടിയിൽ ഗ്രൂപ്പിന്റെ അംഗസംഖ്യ വ‌ർദ്ധിപ്പിക്കാനാണ്. ഇനി അത് വേണ്ട, സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവ‌ർത്തനം ഉണ്ടായാൽ നിഷ്‌കരുണം അച്ചടക്ക നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Aslo :  ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നു: മൂന്നാഴ്ച്ചക്കിടെ ഉണ്ടായത് 150 ശതമാനം വർധനവ്

മുട്ടിൽ മരംമുറി നടന്നയിടത്ത് കോൺഗ്രസ് നേതാക്കൾ ഉടൻ പോകുമെന്നും അവിടെ നിയമലംഘനം തടയാൻ സമരം ഏ‌റ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു. അദാനി പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ സി.പി.എമ്മിന് കള‌ളപ്പണമെത്തിച്ചെന്ന ആരോപണവും സുധാകരൻ ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button