KeralaNattuvarthaLatest NewsNews

കൊലക്കേസ് പ്രതി പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കില്‍ സി.പി.എമ്മിന് കുഞ്ഞനന്തന്റെ ചരമദിനവും ആചരിക്കാം: കെ.സുധാകരൻ

തന്റെ മുഖം കണ്ടാൽ ചിരിക്കാത്തയാളാണ് പിണറായി

കണ്ണൂർ: കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കാനും സാധിക്കുമെന്ന് പരിഹാസവുമായി നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തന്റെ മുഖം കണ്ടാൽ ചിരിക്കാത്തയാളാണ് പിണറായിയെന്നും കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം പിണറായി വിജയന് ലഭിച്ച അനുഗ്രഹമാണെന്നും, കോവിഡ് പ്രതിരോധത്തെ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ പിണറായി ഉപയോഗിച്ചുവെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ അദാനി പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ സി.പി.എമ്മിന് കള‌ളപ്പണമെത്തിച്ചെന്നും സുധാകരൻ ആരോപിച്ചു.

കോൺഗ്രസിൽ ഗ്രൂപ്പിസം അവസാനിപ്പിക്കുന്നതാണ് തന്റെ ലക്ഷ്യമെന്നും, സംഘടന ദൗർബല്യം പരിഹരിച്ച് സെമി കേഡർ സ്വഭാവമുള‌ള പാർട്ടിയാക്കി കോൺഗ്രസിനെ മാറ്റുമെന്നും സുധാകരൻ വ്യക്തമാക്കി. ഗ്രൂപ്പ് നേതാക്കളുടെ ശുപാർശകളൊന്നും ഇനി നടപ്പില്ലെന്നും, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ നിഷ്‌കരുണം നടപടിയെടുക്കുമെന്നും സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button