ന്യൂഡല്‍ഹി : കോവിൻ പോര്‍ട്ടലിനെതിരെയുള്ള വ്യാജവാർത്തയിൽ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിന്‍ പോര്‍ട്ടലിലെ 150 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് ഈ വിവരങ്ങള്‍ വില്‍പനക്ക് വെച്ചുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു.
Read Also : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത : മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
എന്നാൽ വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പോര്‍ട്ടലിലെ വാക്സിനേഷന് സംബന്ധിച്ച എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ കകമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനോട് സംഭവം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് മനസിലായി.
ഉപയോക്താക്കളുടെ ജിയോ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാല്‍, കോവിന്‍ പോര്‍ട്ടല്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാറില്ലെന്ന് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോ.ആര്‍.എസ് ശര്‍മ്മ പറഞ്ഞു. കോവിന്‍ പോര്‍ട്ടലിലെ ഒരു വിവരവും ആരുമായും പങ്കുവെക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments