
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. 11 ദിവസത്തിനിടെ പെട്രോളിന് 1.36 രൂപയും ഡീസലിന് 1.44 രൂപയുമാണ് കൂടിയത്.
Read Also : ഫൈസർ വാക്സിൻ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും : വില വിവരങ്ങൾ പുറത്ത്
പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 97.83 രൂപയും ഡീസലിന് 93.19 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.24 രൂപയും ഡീസല്‍ 91.60 രൂപയുമാണ് ഇന്നത്തെ വില.
രാജ്യത്തിൻറെ പല ഭാഗത്തും പെട്രോൾ -ഡീസൽ വില നൂറ് കടന്നെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments