എറണാകുളം: 500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശു ജീവിതത്തിലേക്ക്. എറണാകുളം കളമശ്ശേരി ഗവ മെഡിക്കൽ കോളേജിൽ നിന്നും മൂന്നു മാസത്തെ ചികിത്സക്ക് ശേഷമാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. കൂനമ്മാവ് സ്വദേശികളായ രേഷ്മ ജോൺസൻ – ഡാൽ സേവിയർ ദമ്പതികളുടെ കുഞ്ഞിനാണ് ജീവിതം തിരികെ ലഭിച്ചത്.
Read Also: അന്താരാഷ്ട്ര യോഗദിനാചരണം: തൃശൂരിൽ വിവിധ പരിപാടികൾക്ക് തുടക്കം
ഇരുപത്തിയേഴാം ആഴ്ചയിൽ 500 ഗ്രാം തൂക്കത്തോടെയാണ് കുഞ്ഞ് ജനിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും കളമശ്ശേരി ഗവ . മെഡിക്കൽ കോളജിൽ എത്തിച്ച നവജാത ശിശു ആശുപത്രി വിട്ടത് 1 .5 കിലോ തൂക്കവുമായാണ്. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്നാണ് ഇരുപത്തിയേഴാം ആഴ്ചയിൽ രേഷ്മ കുഞ്ഞിന് ജന്മം നൽകിയത്. പൂർണ്ണമായും കോവിഡ് ആശുപത്രിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിനെ മാറ്റിയപ്പോൾ ഗുരുതരാവസ്ഥയിൽ ആയിരുന്ന കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമായിരുന്നില്ല.
ശിശു രോഗ വിഭാഗം മേധാവി ഡോ. ഷിജി ജേക്കബ് , എൻഐസിയു ഇൻ ചാർജ് ഡോ.സിന്ധു സ്റ്റീഫൻ, മെഡിക്കൽ പി ജി വിദ്യാർത്ഥി ഡോ. ലക്ഷ്മി തുടങ്ങിയ ഡോക്ടർമാരുടെയും, എൻഐസിയു ഹെഡ് നേഴ്‌സ് ഫ്ളെക്സി , നേഴ്‌സുമാരായ ധന്യ , ജിബി, മിനു അനീഷ തുടങ്ങിയ നഴ്സുമാരുടെയും സംഘമാണ് കുഞ്ഞിന്റെ ചികിത്സക്ക് നേതൃത്വം നൽകിയത്. ചികിത്സ പൂർണമായും സൗജന്യമായിരുന്നു. ശ്വാസം മുട്ടലിനെ തുടർന്ന് 3 ആഴ്ച കൃത്രിമ ശ്വസന സഹായിയും 2 ആഴ്ച ഓക്‌സിജനും നൽകേണ്ടി വന്നു . വിളർച്ച നേരിട്ട കുഞ്ഞിന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തിയിരുന്നു. കുടലിനും വൃക്കയ്ക്കും അണുബാധ ഉണ്ടായതിനെ തുടർന്ന് രണ്ടാഴ്ച പേരെന്ററൽ പോഷകാഹാരമാണ് നൽകിയതെന്ന് ഡോ.സിന്ധു സ്റ്റീഫൻ പറഞ്ഞു.
Read Also: ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
Post Your Comments