ന്യൂഡൽഹി: കര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം വീണ്ടും സജീവമാകുന്നതായി സൂചന. ഇതേതുടര്‍ന്ന് ഡല്‍ഹി പൊലീസ് അതിര്‍ത്തിയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സിംഘു, ടിക്രി, ഗാസിയാബാദ് അതിര്‍ത്തികളിലും സമരം നാമമാത്രയായെങ്കിലും തുടരുന്നുണ്ട്.
എന്നാൽ മറ്റു സമരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും സമരക്കാർ അറിയിച്ചു. ഹരിയാനയിലെ പാനി ടോള്‍ പ്ലാസയില്‍നിന്നും സിംഘുവിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരുടെ ബാനറുകളില്‍ ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ബുധനാഴ്ച സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും ഡൽഹിയിൽ ലോക്ക് ഡൌൺ ഇളവുകളുണ്ടായതും സമരത്തിന് ആക്കം കൂട്ടാൻ സമരക്കാർക്ക് ആവേശമാകുകയാണ്.
Post Your Comments