![](/wp-content/uploads/2021/06/hnet.com-image-2021-06-11t143140.699.jpg)
ബ്യൂണസ് അയേഴ്സ്: കോപ അമേരിക്ക ടൂർണമെന്റിനുള്ള 28 അംഗ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പ്രതിരോധ നിരയിലെ യുവ താരം യുവാൻ ഫോയ്ത്തിനെയും ലൂക്കാസ് ഒക്കംബസിനെയും ഒഴിവാക്കിയാണ് പരിശീലകൻ ലയണൽ സ്കലോണി ടീമിനെ പ്രഖ്യാപിച്ചത്. തുടരെത്തുടരെ അവസരങ്ങൾ ലഭിച്ചിട്ടും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാത്തതാണ് ഇരുവർക്കും അവസരം നഷ്ടപ്പെടാൻ കാരണം.
ലോകകപ്പ് യോഗ്യത മത്സരങ്ങളിലൂടെ അരങ്ങേറിയ ക്രിസ്ത്യൻ റൊമേറോ, മോളിനോ ലുസോറോ തുടങ്ങിയവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഗ്രൂപ്പ് എയിൽ ഉറുഗ്വേ, ബൊളീവിയ, പരാഗ്വേ, ചിലി എന്നീ ടീമുകൾക്കൊപ്പമാണ് അർജന്റീന. തിങ്കളാഴ്ച ചിലിക്കെതിരെ സൂപ്പർ താരം മെസ്സിയും സംഘവും ആദ്യ മത്സരത്തിനിറങ്ങും.
ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി, എമിലിയാനോ മാർട്ടിനെസ്, ജുവാൻ മുസ്സോ, അഗസ്റ്റിൻ മാർഷെസിൻ.
പ്രതിരോധക്കാർ: ഗോൺസാലോ മോണ്ടിയൽ, നിക്കോളാസ് ഒറ്റമെൻഡി, ജർമ്മൻ പെസെല്ല, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട, മാർക്കോസ് അക്കുന, ലിസാന്ദ്രോ മാർട്ടിനെസ്, നഹുവൽ മോളിന ലൂസെറോ, ക്രിസ്റ്റ്യൻ റൊമേറോ.
മിഡ്‌ഫീൽഡർമാർ: ലിയാൻഡ്രോ പരേഡെസ്, ജിയോവാനി ലോ സെൽസോ, എക്സ്‌ക്യൂൽ പാലാസിയോസ്, നിക്കോളാസ് ഗോൺസാലസ്, ഗ്വിഡോ റോഡ്രിഗസ്, റോഡ്രിഗോ ഡി പോൾ, അലജാൻഡ്രോ ഗോമസ്, ഏഞ്ചൽ കൊറിയ, നിക്കോളാസ് ഡൊമിൻഗ്യൂസ്.
Read Also:- ആറ് കഥകളുമായി ‘ചെരാതുകൾ’ ഒടിടി റിലീസിനൊരുങ്ങുന്നു
ഫോർവേഡ്സ്: ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ്, ഏഞ്ചൽ ഡി മരിയ, ജോക്വിൻ കൊറിയ, സെർജിയോ അഗ്യൂറോ, ലൂക്കാസ് അലാരിയോ.
Post Your Comments