തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം നേരിടുന്നവരുടെ വേവലാതിയാണ് പുറത്ത് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കളുടെ പ്രതികരണത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Read Also: കോവിഡ് വാക്സിനേഷന്റെ രണ്ടാം ഡോസ് , മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി
‘സർക്കാരിന്റേത് വിരോധപരമായ നിലപാടല്ല. കൊടകരയിൽ ചെറിയ തുകയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്ത് വന്നത്. വലിയ തുകയാണെന്ന് കണ്ടപ്പോഴാണ് സ്‌പെഷ്യൽ ടീം അന്വേഷണം നടത്താൻ തീരുമാനിച്ചത്’. അന്വേഷണ ഘട്ടമായതിനാൽ കൂടുതൽ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: അമിതവേഗതമൂലം അപകടങ്ങൾ പതിവായി: വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്
Post Your Comments