KeralaLatest NewsNewsIndia

അമിതവേഗതമൂലം അപകടങ്ങൾ പതിവായി: വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്

നിയമ ലംഘനം നടത്തുന്ന വാഹന ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗതവകുപ്പ്

ഡൽഹി: അമിതവേഗതമൂലം അപകടങ്ങൾ പതിവായതിന്​ പിന്നാലെ ഡൽഹിയിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്​. ഇത്​ സംബന്ധിച്ച ഉത്തരവിൽ ദില്ലി ട്രാഫിക്​ പൊലീസ്​ ഡെപ്യൂട്ടി കമീഷണർ ഒപ്പുവെച്ചു. നിയമ ലംഘനം നടത്തുന്ന വാഹന ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗതവകുപ്പ്​ അറിയിച്ചു​.

ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും കാറുകൾ, ടാക്​സികൾ, ജീപ്പ് തുടങ്ങിയവയുടെ വേഗത മണിക്കൂറിൽ 50-70 കിലോമീറ്ററായും, റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർവീസ് റോഡുകൾ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലും വേഗത മണിക്കൂറിൽ 30 കിലോമീറ്ററായും ആണ്​ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്​.

ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും ഇരുചക്രവാഹനങ്ങളുടെ വേഗത 50-60 കിലോമീറ്റർ ആക്കി നിർണ്ണയിച്ചു. ഇരുചക്രവാഹനങ്ങൾക്ക് റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർവീസ് റോഡുകൾ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലെയും വേഗത 30 കിലോമീറ്ററായാണ് പുനർനിർണയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button