റോം: ‘യൂണിഫോറിയ’ 2020 ജൂൺ മുതൽ കേട്ടുതുടങ്ങിയ വാക്കായിരിക്കും ഓരോ ഫുട്ബോൾ പ്രേമിയും. യൂറോ 2020 ന് ഉപയോഗിക്കുന്ന പന്തിന്റെ പേരാണ് ‘യൂണിഫോറിയ’. യൂറോപ്പിന്റെ ഐക്യവും കളിയോടുള്ള അഭിനിവേശവുമാണ് ‘യൂണിഫോറിയ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. യൂറോപ്പിലെ 11 രാജ്യങ്ങളിലായി നടക്കുന്നതും യൂറോ 2020 ന് കൗതുകമുള്ള പേരിടാൻ കാരണമായി.
പന്തിനു കുറുകെ നേരിയ കറുത്ത പ്രതീകമാണ്. ഒപ്പമുള്ള വിവിധ നിറങ്ങളിലുള്ള വരകൾ യൂറോപ്പിന്റെ വൈവിധ്യത്തെയും സംസ്കാരത്തെയും സൂചിപ്പിക്കുന്നു. പ്രമുഖ സ്പോർട്സ് ബ്രാൻഡഡ് കമ്പനി അഡിഡാസാണ് പന്ത് ഡിസൈൻ ചെയ്തിരിക്കുന്നത്.
2016 ലെ യൂറോയിൽ ബിജു ജിയു എന്നു പേരിട്ട പന്താണ് മത്സരത്തിന് ഉപയോഗിച്ചത്. ആതിഥേയരായ ഫ്രാൻസിന്റെ ത്രിവർണം പന്തിലുണ്ടായിരുന്നു. യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ് ട്രോഫിയുടെ പ്രതീകമായി വെള്ളി വരയുമുണ്ടായിരുന്നു. നോക്കൗട്ട് മുതൽ ബിജു ജിയു വകഭേദമായ ഫ്രാകാസാണ് കളിക്കാൻ ഉപയോഗിച്ചത്.
Read Also:- കോപ അമേരിക്ക 2021: ബ്രസീൽ അർജന്റീനയെക്കാൾ മോശം അവസ്ഥയിലാണ് കോവിഡ് ഉള്ളതെന്ന് സ്കലോണി
ഇന്ന് മുതൽ അടുത്ത ഒരു മാസത്തേക്ക് ലോകം മുഴുവൻ യൂറോ ആവേശത്തിലാണ് ഫുട്ബോൾ പ്രേമികൾ. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021 ഇന്ന് മുതൽ ഇറ്റലിയിലെ റോമിൽ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും. അതേസമയം ഇന്ത്യയിൽ ജൂൺ 12 രാത്രി 12.30-നാണ് തുർക്കി-ഇറ്റലിമത്സരം.
Post Your Comments