ഹരിദ്വാര്‍ : കോവിഡിനെ പ്രതിരോധിക്കാൻ അലോപ്പതി മരുന്നുകൾക്ക് സാധിക്കില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി രാംദേവ് പറഞ്ഞുകൊണ്ടിരുന്നത്. ഇതിനെ തുടർന്ന് ഐഎംഎയുമായി കടുത്ത തർക്കങ്ങളും ഉണ്ടായിരുന്നു. യോഗയും ആയുർവേദവും സംരക്ഷണം തീർക്കുന്നതുകൊണ്ട് തനിക്ക് വാക്സീൻ വേണ്ട എന്നും രാംദേവ് പ്രസ്താവന നടത്തിയിരുന്നു.
Read Also : കോവിൻ പോര്‍ട്ടലിനെതിരെയുള്ള വ്യാജവാർത്തയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രാലയം
അതേസമയം മുൻപ് എടുത്ത് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് പുതിയ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് യോഗ ഗുരു ബാബ രാംദേവ് ഇപ്പോൾ. താന്‍ വൈകാതെ കോവിഡ് വാക്സിന് സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്‍മാരാണെന്നുമാണ് രാംദേവിന്റെ പുതിയ പ്രസ്താവന.
എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ രാംദേവ് പ്രകീര്‍ത്തിക്കുകയും ചെയ്തു. ചരിത്രപരമായ തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന് രാംദേവ് പറഞ്ഞു.
Post Your Comments