COVID 19Latest NewsNewsIndiaInternational

ഇന്ത്യന്‍ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ചൈന

ബെയ്​ജിങ് ​: പാക്കേജില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യന്‍ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് ചൈന വിലക്കേർപ്പെടുത്തി. ആറ് ഇന്ത്യന്‍ കമ്പനികളുടെ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി ചൈന അറിയിച്ചു. ഒരാഴ്ചത്തേക്കാണ്​ നിരോധനം.

Read Also : കോവിഡ് വാക്സിന്‍ വിതരണത്തിലും കേരളം മുൻപന്തിയിൽ തന്നെ : കണക്കുകൾ ഇങ്ങനെ 

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ​ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളില്‍ ചൈനീസ്​ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. നേരത്തെയും നിരവധി കമ്പനികളിൽ നിന്ന്​ ഭക്ഷ്യവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്​ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ആദ്യ സമയത്ത് ചൈനയിൽ കോവിഡ് കേസുകൾ കുറഞ്ഞിരുന്നെങ്കിലും വിദേശത്തുനിന്ന്​ എത്തുന്നവര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ രാജ്യത്ത്​ ആശങ്ക സൃഷ്​ടിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളില്‍ ചൈനീസ്​ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button