Latest NewsNewsIndia

ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണം മൊബൈല്‍ ഫോണ്‍, വിചിത്രവാദവുമായി വനിതാ കമ്മീഷന്‍ അംഗം

ലക്നൗ: ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണം മൊബൈല്‍ ഫോണെന്ന വിചിത്രവാദം നിരത്തി വനിതാ കമ്മീഷന്‍ അംഗം. ഉത്തര്‍പ്രദേശ് വനിതാകമ്മീഷന്‍ അംഗമായ മീനാകുമാരിയാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ‘പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണൊന്നും നല്‍കാന്‍ പാടില്ല. അവര്‍ അതിലൂടെ ആണ്‍കുട്ടികളുമായി മണിക്കൂറുകളോളം സംസാരിക്കുകയും പിന്നെ ഒളിച്ചോടിപ്പോകുകയും ചെയ്യും’ മീനാകുമാരി പറയുന്നു. അലിഗഡില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനിടെയാണ് മീനാകുമാരിയുടെ ഈ വിവാദ പരാമര്‍ശം.

Read Also : സഭയില്‍ സംസാരിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം, എന്നെ പഠിപ്പിക്കേണ്ട : ഷംസീറിന്റെ വായടപ്പിച്ച് വി.ഡി സതീശന്‍

‘പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ വീട്ടുകാര്‍ പരിശോധിക്കുന്നില്ല. അവര്‍ അതിനെക്കുറിച്ച് ബോധവാന്മാരല്ല’ മീനാകുമാരി പറയുന്നു. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെക്കുറിച്ച് അച്ഛനമ്മമാര്‍ പ്രത്യേകിച്ച് അമ്മമാര്‍ ശ്രദ്ധാലുക്കളാകണമെന്ന് മീനാകുമാരി പറഞ്ഞു. വലിയ ഉത്തരവാദിത്വമാണ് അമ്മമാര്‍ക്കുളളതെന്നും സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെ സമൂഹവും ഗൗരവത്തോടെ കാണണമെന്നും അവര്‍ ഉപദേശിച്ചു.

എന്നാല്‍ മീനാകുമാരിയുടെ അഭിപ്രായങ്ങള്‍ യു.പി വനിതാ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ അഞ്ജു ചൗധരി തളളി. മൊബൈല്‍ ഫോണ്‍ എടുത്തുമാറ്റുകയല്ല അതിക്രമങ്ങള്‍ തടയാനുളള മാര്‍ഗമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button