Latest NewsNewsIndia

കോവിഡിൽ വീണ് പോയവരെ കൈപിടിച്ചുയർത്തി യോഗി സർക്കാർ: വരുമാനമില്ലാത്തവർക്ക് ഭക്ഷ്യധാന്യങ്ങളും ധനസഹായവും എത്തിച്ചു

കോവിഡ് പശ്ചാത്തലത്തിൽ 230 കോടി രൂപയാണ് തൊഴിലാളികൾക്ക് വേണ്ടി സർക്കാർ അനുവദിച്ചിരിക്കുന്നത്

ലക്‌നൗ : കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ദിവസ വേതന തൊഴിലാളികൾക്ക് സഹായവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരുമാന മാർഗ്ഗം നഷ്ടമായ ഓരോരുത്തർക്കും 1000 രൂപ വീതമാണ് സർക്കാർ നൽകിയത്.

പ്രദേശ് ഭവൻ ഇവാം അന്യ സന്നിർമാൻ കരംകർ കല്യാൻ ബോർഡ് വഴി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്. 23 ലക്ഷം പേർക്ക് തുക കൈമാറിയതായി സർക്കാർ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ 230 കോടി രൂപയാണ് തൊഴിലാളികൾക്ക് വേണ്ടി സർക്കാർ അനുവദിച്ചിരിക്കുന്നത്.

Read Also : ആ ഗോളാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളെന്ന് അഗ്വേറോ

കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ ദിവസ വേതനക്കാരെയും, വഴിയോര കച്ചവടക്കാരെയും സാരമായി ബാധിച്ചിരുന്നു. ഇതേ തുടർന്നാണ് സർക്കാർ സഹായങ്ങൾ നൽകുന്നത്. ധനസഹായത്തിന് പുറമേ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 20 കിലോ ഗോതമ്പും, 15 കിലോ അരിയും മറ്റ് ഭക്ഷ്യ ധാന്യങ്ങളും സർക്കാർ നൽകുന്നുണ്ട്. 1,65,31,000 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button