ന്യൂഡല്‍ഹി: ബാങ്ക് ഇടപാടുകള്‍ സുഗമമായി നടക്കാന്‍ ചില നിബന്ധനകള്‍ ജൂണ്‍ 30 നുള്ളില്‍ പാലിച്ചിരിക്കണമെന്ന് ഉപഭോക്താക്കളോടായി എസ്ബിഐയുടെ അറിയിപ്പ്. ഇടപാടുകള്‍ തുടര്‍ന്നും തടസം നേരിടാതിരിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് ബാങ്കിന്റെ ഏറ്റവും പുതിയ അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജൂണ്‍ 30 ആണ് ഇതിനുള്ള അവസാന തീയതി. ട്വിറ്ററിലെ ഔദ്യോഗിക ഹാന്റില്‍ വഴിയാണ് ഇക്കാര്യം ബാങ്ക് അറിയിച്ചിരിക്കുന്നത്.
Read Also : കോവിഡ് മഹാമാരി : പ്രവാസികള്‍ അടക്കമുള്ള മലയാളികള്‍ക്ക് സഹായ ഹസ്തവുമായി രവി പിള്ള
ജൂണ്‍ 30 ന് ഉള്ളില്‍ ഇരു കാര്‍ഡുകളും ബന്ധിപ്പിക്കാത്തവരുടെ പാന്‍ കാര്‍ഡ് താത്ക്കാലികമായി പ്രവര്‍ത്തന രഹിതമാകും. ഇത് വാഹനങ്ങളുടെ വില്‍പനയും വാങ്ങലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗവും ഡിമാറ്റ് അകൗണ്ടിന്റെ പ്രവര്‍ത്തനവും അടക്കം 18 സാമ്പത്തിക ഇടപാടുകള്‍ തടസപ്പെടാന്‍ കാരണമായേക്കും.
പിന്നീട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാലേ പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാകൂ. അതുകൊണ്ട് ഇനിയും ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ നിര്‍ബന്ധമായും ഇത് ചെയ്യണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.
Post Your Comments