Bikes & ScootersLatest NewsNewsAutomobile

ഇരുചക്ര വാഹന വാഹന പ്രേമികൾക്ക് സന്തോഷവാർത്തയുമായി റോയൽ എൻഫീൽഡ്

ചെന്നൈ: വാഹന പ്രേമികൾക്ക് സന്തോഷവാർത്തയുമായി ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ്. ഈ സാമ്പത്തിക വർഷത്തിൽ നിരവധി പുതിയ മോഡൽ എൻഫീൽഡുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ് ചെന്നൈ ആസ്ഥാനമായുള്ള റോയൽ എൻഫീൽഡ്. പുതിയ മോഡൽ എൻഫീൽഡുകൾ വിപണിയിൽ എത്തുന്നതോടെ പ്രീമിയം മോട്ടോർ സൈക്കിൾ ശ്രേണിയിൽ ആധിപത്യം നിലനിർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഓരോ പാദത്തിലും ഒരു പുതിയ മോഡൽ അവതരിപ്പിക്കുമെന്ന് നിർമ്മാതാവ് വ്യക്തമാക്കി. ഇന്ത്യയിലെ വാഹന വ്യവസായം നിലവിൽ നേരിടുന്ന എല്ലാ പ്രയാസങ്ങളും ഉണ്ടായിട്ടും, റോയൽ എൻഫീൽഡ് ഈ തന്ത്രം പിന്തുടരാൻ ലക്ഷ്യമിടുന്നുവെന്നും കമ്പനി അറിയിച്ചു.

Read Also:- അവസാന സന്നാഹ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം

അതേസമയം, പുതിയ മോഡൽ വിപണിയിൽ എത്തിക്കുന്നതിൽ കാലതാമസം എടുത്താലും അവതരണങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനി ആദ്യം ആസൂത്രണം ചെയ്ത എല്ലാ പുതിയ ലോഞ്ചുകളിൽ നിന്ന് മാറാൻ കഴിഞ്ഞെങ്കിലും, വളരെ വലിയ മോഡലുകൾ ഉടൻ വില്പനക്കെത്തുമെന്നാണ് റോയൽ എൻഫീൽഡ് സിഇഒ വിനോദ് ദാസരി വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button