
ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് ഭീഷണിയായി പുതിയ തണ്ടർബേർഡ് 500X ഉടൻ വിപണിയിൽ എത്തും. അടിമുടി മാറി പുത്തൻ ലുക്കിൽ ആയിരിക്കും 500X എത്തുക. ഡീലര്‍ഷിപ്പില്‍ നിന്നും പുറത്തായ ചിത്രങ്ങളിലൂടെയാണ് 500Xന്റെ അപ്രതീക്ഷിത അരങ്ങേറ്റം പുറംലോകം അറിയുന്നത്. സ്റ്റാര്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡിനെ അപേക്ഷിച്ച് ഡിസൈനിലും ഫീച്ചറുകളിലും ഏറെ മാറ്റങ്ങൾ പ്രകടം.
പുതിയ ഹാന്‍ഡില്‍ബാര്‍, അലോയ് വീലുകള്‍, സിംഗിള്‍ പീസ് സീറ്റ് എന്നീ സവിശേഷതകളിൽ ഏറെ പ്രത്യേകത പുതിയ നിറഭേദങ്ങളാണ്. നീല (ഇലക്‌ട്രിക് ബ്ലൂ), ചുവപ്പ് (ക്യാന്‍ഡി റെഡ്), വെള്ള (പ്രിസ്റ്റീന്‍ വൈറ്റ്), മഞ്ഞ (ഡാഷ് യെല്ലോ) നിറങ്ങളിലാണ് തണ്ടര്‍ബേര്‍ഡ് 500X അണിയിച്ചൊരുക്കിയിരിക്കുന്നത്. മാറ്റ് ബ്ലാക് ഫിനിഷ് നേടിയ എഞ്ചിനും എക്സ്ഹോസ്റ്റും വാഹനത്തെ കൂടുതൽ സുന്ദരനാക്കുന്നു. 2018 ജനുവരി മാസത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500Xന് ഏകദേശം രണ്ട് ലക്ഷം രൂപ വില പ്രതീക്ഷിക്കാം.
Post Your Comments