നിരത്തുകളിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ സജ്ജീവമാണ്. നിരവധി പേര്‍ ദിവസവും ബുള്ളറ്റ് ഉടമകൾ ആയി മാറുന്നു. എന്നാൽ ബുള്ളറ്റ് സ്വന്തമാക്കുന്നവർ അത് എങ്ങനെ പരിപാലിക്കണമെന്ന് മനസിലാക്കാതെ പോകുന്നു. കേവലമൊരു ബൈക്കാണ് ബുള്ളറ്റെന്നാണ് പലരുടെയും ധാരണ. എന്നാൽ അത് തെറ്റാണ്. സാധാരണ ബൈക്കുകളെ അപേക്ഷിച്ച് ബുള്ളറ്റിന് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. അതിനാൽ ബുള്ളറ്റിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനും താഴെ പറയുന്ന പത്തു കാര്യങ്ങൾ പുതിയ ബുള്ളറ്റ് ഉടമകൾ അറിഞ്ഞിരിക്കുക
1. രാവിലെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ സെൽഫിനു പകരം കിക് സ്റ്റാര്‍ട്ട് ഉപയോഗിക്കുക. ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കാൻ ഇത് സഹായിക്കും. സ്റ്റാര്‍ട്ട് ചെയ്ത ശേഷം 30 സെക്കന്‍ഡ് കാത്തുനില്‍ക്കുക. എന്നിട്ട് ബുള്ളറ്റ് മുന്നോട്ടെടുക്കുക
2. ദൂരെ യാത്ര പോകുമ്പോൾ ഓരോ മണിക്കൂര്‍ ഇടവിട്ട് അഞ്ച് മുതല്‍ 10 മിനിറ്റ് വരെ എന്‍ജിനു വിശ്രമം നല്‍കണം. പുതിയ ബുള്ളറ്റുകൾ ആദ്യ 500 കിമീ വരെ ആക്സിലറേറ്റര്‍ പകുതി വരെ വേഗതയെ കൊടുക്കാവൂ. 500-2000 കിമീ വരെ 80 കിമീ/ മണിക്കൂറില്‍ താഴെ വേഗമാണ് റോയല്‍ എന്‍ഫീല്‍ഡ് നിര്‍ദ്ദേശിക്കുന്നത്.
3. എന്‍ജിന്‍ തണുക്കാനും ക്ലിയറന്‍സ് ശരിയാക്കുന്നതിനും ആദ്യത്തെ 500 കിലോമീറ്റര്‍ 50 കിലോമീറ്റര്‍ താഴെ വേഗത്തില്‍ മാത്രമേ വാഹനം ഓടിക്കാവു. അല്ലെങ്കിൽ എന്‍ജിന്‍ അമിതമായി ചൂടാകാനും പാര്‍ട്‍സുകള്‍ക്ക് ക്രമരഹിതമായ തേയ്‍മാനം ഉണ്ടാകാനും ഇത് കാരണമാകുന്നു
4. ബുള്ളറ്റിൽ തുരുമ്പ് പിടികൂടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ മുടങ്ങാതെ കഴുകി തുടച്ച് വണ്ടി സൂക്ഷിക്കുക. കവര്‍ ഉപയോഗിച്ച് വണ്ടി മൂടി വയ്ക്കുക. ക്ലാസിക് 350/500 മോഡലിന്‍റെ ഉടമസ്ഥര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക
5. 100 കിലോമീറ്ററിലേറെ വേഗത്തിൽ ബുള്ളറ്റ് ഓടിക്കാനാവും എന്നാൽ ഇതൊരു സ്പോര്‍ട്സ് ബൈക്കല്ല എന്ന കാര്യം മറക്കരുത്. 2,000 കിലോമീറ്ററിനു ശേഷം പോലും ഫുള്‍ ആക്സിലറേറ്റര്‍ കൊടുത്ത് തുടര്‍ച്ചയായി ബുള്ളറ്റ് ഓടിക്കരുതെന്നും എന്‍ജിന്റെ ആയുസ് കുത്തനെ കുറയുമെന്നും നിര്‍മാതാക്കള്‍ പറയുന്നു
6. എയര്‍ കൂള്‍ഡ് എന്‍ജിനായതിനാൽ ബുള്ളറ്റിൽ ഇരപ്പിക്കല്‍ പാടില്ല. ഓടുമ്പോള്‍ ബാഹ്യഭാഗത്ത് പതിക്കുന്ന കാറ്റാണ് എഞ്ചിനെ തണുപ്പിയ്ക്കുന്നത്. അതിനാൽ സ്റ്റാര്‍ട്ട് ചെയ്ത് ക്ലച്ച് പിടിച്ചോ ന്യൂട്രലിലിട്ടോ ഇരപ്പിക്കരുത്. ഇത് എന്‍ജിലെ പാര്‍ട്‍സുകള്‍ക്ക് അമിതമായ തേയ്മാനമുണ്ടാക്കും
7. സാധാരണ ബൈക്കുകളുടേതു പോലുള്ള ബ്രേക്കിങ് സംവിധാനമല്ല ബുള്ളറ്റിനുള്ളത്. പെട്ടെന്നു വേഗമെടുക്കാത്തതുപോലെ ബ്രേക്കിട്ടാല്‍ പെട്ടെന്നു ബുള്ളറ്റ് നില്‍ക്കില്ല. അതു മനസിലാക്കി വേണം തുടക്കക്കാർ ബുള്ളറ്റ് ഓടിക്കുവാൻ
8. ഇടിച്ചാല്‍ ബുള്ളറ്റിന്‍റെ മുന്‍ഭാഗത്തെ ഫോര്‍ക്ക് സസ്പെന്‍ഷനു പെട്ടെന്ന് കോട്ടം സംഭവിക്കുന്നു. ഇത് ഏറെ പണ ചിലവ് ഉണ്ടാക്കുന്നു. കൂടാതെ ഭാരം കൂടുതലുള്ളതിനാല്‍ നല്ല ഉറപ്പുള്ള പ്രതലത്തില്‍ ബുള്ളറ്റ് പാര്‍ക്ക് ചെയ്യാൻ ശ്രമിക്കുക
9. പൊക്കം കുറഞ്ഞവരോ അല്ലാത്തവരോ വള്ളിച്ചെരിപ്പുകള്‍ ബുള്ളറ്റ് ഉപയോഗിക്കുമ്പോള്‍ ഒഴിവാക്കുക. മണലോ ചെളിയോ ചവിട്ടുമ്പോൾ വള്ളിച്ചെരിപ്പ് തെന്നി ബുള്ളറ്റുമായി മറിയാൻ സാധ്യത ഉണ്ട് അതിനാൽ ഷൂസോ ബാക്ക് സ്ട്രാപ്പ് ഇട്ട് മുറുക്കാവുന്ന തരം ചെരിപ്പുകളോ മാത്രം ഉപയോഗിക്കുക.
10. മോഡിഫിക്കേഷൻ ബുള്ളറ്റിൽ കൂടി വരുന്നു. അത് എന്‍ജിന്‍ വാറന്റി ഇല്ലാതാക്കുമെന്നറിയുക. ഒരു വര്‍ഷം അല്ലെങ്കില്‍ 10,000 കിലോമീറ്റർ വാറന്റിയാണ് കമ്പനി നൽകുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുന്ന കസ്റ്റമൈസേഷന്‍ പാര്‍ട്സ് ഉപയോഗിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ ബുള്ളറ്റ് സര്‍വീസ് ചെയ്യാന്‍ ശ്രദ്ധിക്കുക വാഹനത്തോടൊപ്പം ലഭിക്കുന്ന ഓണർ മാനുവൽ ശ്രദ്ധയോടെ വായിക്കുക
Read also ; ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മത്സരവുമായി രാജസ്ഥാന്‍ റോയല്‍സ് ; നിങ്ങള്‍ക്കും പങ്കെടുക്കാം
Post Your Comments