KeralaLatest NewsNews

കടം കുറയ്ക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല: ജനങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന പലതും ഇല്ലാതാകുമെന്ന് ധനമന്ത്രി

കേരളത്തിന്റെ പൊതുകടം മൂന്നര ലക്ഷം കോടിയിലേക്ക് എത്തുകയാണ്

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് കടം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ പൊതുകടമെടുപ്പ് നിയന്ത്രിച്ചാൽ പൊതുജനങ്ങൾക്ക് വിവിധ മേഖലകളിൽ കിട്ടിക്കൊണ്ടിരിക്കുന്ന പല സൗകര്യങ്ങളും ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: നക്ഷത്ര ഹോട്ടലുകളിലെ ബില്ലുകൾ ഉൾപ്പെടെ വിചിത്രകണക്കുകൾ, ഫണ്ട് തിരിമറിയിൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റിയിൽ ഭിന്നസ്വരം

ഒരു സ്വകാര്യ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങൾക്ക് ആവശ്യമായ മരുന്ന്, ജോലിയില്ലാത്ത ആളുകൾക്ക് എതെങ്കിലും വിധത്തിലുള്ള സഹായം, ഭക്ഷണത്തിനുള്ള സഹായം തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ പൊതുകടം മൂന്നര ലക്ഷം കോടിയിലേക്ക് എത്തുകയാണ്. എന്നാൽ അത് ഓരോ വർഷത്തേയും കടമെടുപ്പന്റെ പരിധിക്കുള്ളിൽ നിന്നു കൊണ്ട് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. കണക്കുകൾ പരിശോധിച്ചാൽ ഓരോ അഞ്ച് വർഷം കഴിയുമ്പോഴും കടം ഇരട്ടിയാകുകയാണ്. കടം ഇരട്ടിയാകുന്നത് കേരളത്തിൽ മാത്രമല്ല രാജ്യം മുഴുവൻ ഇത്തരമൊരു അവസ്ഥയിലാണ്. വരുമാനവും ചെലവും തമ്മിലുള്ള അന്തരം വർധിക്കുകയാണ്. ലോകത്താകെ ഈ സ്ഥിതിയാണ്. റവന്യു കമ്മിയുടെ ഭാഗത്തേക്ക് പ്രത്യേക ശ്രദ്ധയുണ്ടായില്ലെങ്കിൽ സംസ്ഥാനങ്ങളെ ബാധിക്കുമെന്ന് പറയുന്നതിന്റെ കാരണമിതാണ്. എന്നാൽ അപകടകരമായ സ്ഥിതിയിലേക്ക് എത്തിയെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വരുമാനം കുറയുന്നതിന്റെ അപകടം സാമ്പത്തിക രംഗത്തിന് പൊതുവിലുണ്ട്. അതിനെ മറികടക്കാൻ കേന്ദ്ര സർക്കാരിന്റെ നയങ്ങളും അവരുടെ സഹായവും നമ്മുടെ സജീവമായ ഇടപെടലും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: പണി തുടങ്ങാത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ‘പേരി’നെ ചൊല്ലി പ്രക്ഷോഭം: പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button