കവരത്തി : ലക്ഷദ്വീപ് പ്രശ്നം ആളിക്കത്തിച്ച സംവിധായിക അയിഷ സുല്‍ത്താനയ്ക്കെതിരെ പൊലീസ് കേസ് എടുത്തത് ബി.ജെ.പി ലക്ഷദ്വീപ് അധ്യക്ഷന്റെ പരാതിയില്‍. ബയോ വെപ്പണ്‍ പ്രയോഗത്തില്‍ അയിഷയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനാണ് കവരത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Read Also : ‘കള്ളപ്പണക്കാരെ വിറപ്പിച്ച’ നരേന്ദ്ര മോദിയുടെ പ്രസ്ഥാനത്തെ ‘കൊടകര നുണ’ കൊണ്ട് തളര്‍ത്താം എന്ന് കരുതേണ്ട
നേരത്തെ തന്നെ ബി.ജെ.പിക്കാര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമായി അയിഷ സുല്‍ത്താന രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോവെപ്പണ്‍ ‘ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അയിഷ പറഞ്ഞിരുന്നു.
ഐഷ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചുവെന്ന് കാട്ടി ബി.ജെ.പി ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ചാനല് ചര്ച്ചയില് പങ്കെടുത്ത ബി.ജെ.പി പ്രതിനിധി പരാമര്‍ശം പിന്‍വലിക്കണമെന്ന് ഐഷയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐഷ തയ്യാറായില്ല. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കേസെടുത്തത്.
Post Your Comments