ജയ്പൂര്‍ : രാജ്യത്ത് പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക്. ബുധനാഴ്ചത്തെ വില വര്‍ധനയോടെ 37 ദിവസത്തിനിടെ 21ാം തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇന്നലെ ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്. മെട്രോ നഗരങ്ങളിൽ ഏറ്റവും അധികം വില മുംബൈയിലാണ്. ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ 101.76 രൂപയാണ്. ഡീസലിന് 93.85 രൂപയും.
രാജസ്ഥാനിലെ ഗംഗാനഗറില്‍ 99.50 രൂപയാണ് ഡീസലിന്റെ വില. ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് 106.64 രൂപ നല്‍കണം. ബുധനാഴ്ച വില വര്‍ധിപ്പിച്ചതോടെയാണ് ഇവിടെ ഡീസല്‍ വില 100 ലേക്ക് എത്തുന്നത്. ഇന്ധന വില വര്‍ധിക്കുന്നത് രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില :
ചെന്നൈ- 96.94 /91.15 , കൊല്‍ക്കത്ത- 95.52/89.32, പൂനെ- 101.37/ 92.03, ബെംഗളൂരു- 98.75/ 91.67, ഹൈദരാബാദ്- 99.31/ 94.26, നോയിഡ- 92.91/ 86.95, മൊഹാലി- 97.70/ 89.39, ചണ്ഡിഗഡ്- 91.91/ 86.12, ഗുരുഗ്രാമം- 93.36/ 87.06
Post Your Comments