കൊൽക്കത്ത : നരേന്ദ്രമോദി സര്‍ക്കാരിനെ താഴെയിറക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്തുമായി കൊല്‍ക്കത്തയില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിനെ താഴെയിറക്കുകയാണ് തന്റെ അടുത്തലക്ഷ്യമെന്ന് ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. കർഷകസമരത്തിന്റെ മറവിൽ ടികായത്ത് രാഷ്ട്രീയം കളിക്കുകയാണെന്നു മുന്നേ തന്നെ ആരോപണമുയരുമ്പോഴാണ് പുതിയ സംഭവ വികാസങ്ങൾ.
‘കര്‍ഷകപ്രസ്ഥാനങ്ങള്‍ നടത്തുന്ന പ്രതിഷേധം ഡൽഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്കു മാത്രം വേണ്ടിയല്ല. അതുമുഴുവന്‍ രാജ്യത്തിന് വേണ്ടിയുമാണ്. ഇപ്പോള്‍ മുതല്‍ തന്റെ ലക്ഷ്യം ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കുകയാണ്. സംസ്ഥാനങ്ങള്‍ ഒരുമിച്ച് കേന്ദ്രത്തിന്റെ നീതികെട്ട നയങ്ങള്‍ക്കെതിരെ പൊരുതണം’ എന്നും മമത അഭിപ്രായപ്പെട്ടു.
നേരത്തെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ രാകേഷ് ടികായത് മമതയ്ക്ക് വോട്ടുനല്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു. ‘കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പ്രതിപക്ഷ കക്ഷികള്‍ പൂര്‍ണ്ണപിന്തുണ നല്‍കണം. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തുടര്‍ന്നും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമെന്നും’ മമത വ്യക്തമാക്കി. മമത നല്കിയ ഉറപ്പിന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് നന്ദി രേഖപ്പെടുത്തി. മോദിവിരുദ്ധരെ ഒന്നിച്ചു അണിചേർക്കാനാണ് ടികായത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് മമതയെ ഒപ്പം ചേർക്കുന്നത്.
Post Your Comments