തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ജൂണ്‍ 11 ഓടു കൂടി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്പെടാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. താരതമ്യേന ദുര്‍ബലമായിരിക്കുന്ന മണ്‍സൂണ്‍ ശക്തമാവാന്‍ ഇത് കാരണമാകും. ജൂണ്‍ 11 മുതല്‍ കേരളത്തില്‍ വ്യാപകമായ മഴ ലഭിച്ചേക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനു മുന്നോടിയായി പതിനൊന്ന് ജില്ലകളില്‍ മറ്റന്നാള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം
Post Your Comments