Latest NewsKeralaNews

മുട്ടില്‍ വനംകൊള്ള: കേന്ദ്രവനം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ബി.ജെ.പി നേതാക്കൾ

റവന്യൂ വകുപ്പിന്റെ 2020 മാർച്ച് 11-ന് ഇറങ്ങിയ ഉത്തരവിന് ശേഷമുള്ള മുഴുവൻ മരം ഇടപാടുകളും അന്വേഷിക്കാനാണ് നിർദ്ദേശം

ന്യൂഡൽഹി : വയനാട് മുട്ടിൽ വനം കൊള്ള കേന്ദ്ര ഇടപെടല്‍ തേടി ബിജെപി. കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി കെ സുരേന്ദ്രനും വി മുരളീധരനും കൂടിക്കാഴ്ച നടത്തും. ഇന്നോ നാളെയോ പ്രകാശ് ജാവേദ്ക്കറുമായി ഡൽഹിയിലാണ് കൂടിക്കാഴ്ച നടത്തുന്നത്.

അതേസമയം, മരംകൊള്ളയിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പതിനാല് ജില്ലകളിലെയും മരം മുറി അന്വേഷിക്കാൻ 5 ഫ്ലയിംഗ് സ്ക്വാഡ് ഡി.എഫ്.ഒമാരെയാണ് ചുമതലപ്പെടുത്തിയത്. റവന്യൂ വകുപ്പിന്റെ 2020 മാർച്ച് 11-ന് ഇറങ്ങിയ ഉത്തരവിന് ശേഷമുള്ള മുഴുവൻ മരം ഇടപാടുകളും അന്വേഷിക്കാനാണ് നിർദ്ദേശം. ജൂൺ 22 നകം റിപ്പോർട്ട് കൈമാറണം.

Read Also  :  ഡ്യുക്കാട്ടി പാനിഗാലെ വി4 സ്പോർട്സ് ബൈക്ക് വിപണിയിലെത്തി

അന്വേഷണം മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിന്‍റെ മറവില്‍ പട്ടയഭൂമിയിലെ സര്‍ക്കാർ സംരക്ഷിത മരങ്ങള്‍ മുറിച്ചതാണ് അന്വേഷിക്കുക. എല്ലാ ജില്ലകളിലെയും മുഴുവന്‍ ഫയലുകളും പരിശോധിക്കണം. നല്‍കിയ പാസുകളും മുഴുവന്‍ രേഖകളും കസ്റ്റഡിയിലെടുക്കണം. എന്തെങ്കിലും രേഖകൾ നഷ്ടപ്പെട്ടാൽ അത് നല്‍കിയ ഓഫീസുകളില്‍ നിന്നും ശേഖരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button