Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Bikes & ScootersLatest NewsNewsSportsAutomobile

ഡ്യുക്കാട്ടി പാനിഗാലെ വി4 സ്പോർട്സ് ബൈക്ക് വിപണിയിലെത്തി

മുംബൈ: 2021 ഡ്യുക്കാട്ടി പാനിഗാലെ വി4 സ്പോർട്സ് ബൈക്ക് ഇന്ത്യൻ വിപണിയിലെത്തി. 23.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. 2020ൽ ഇന്ത്യയിൽ അവതരിപ്പിച്ച പാനിഗാലെ വി2-നെക്കാൾ ഉയർന്നതാണ് പാനിഗാലെ വി4. വാഹനത്തിന്റെ സ്റ്റാൻഡേർഡ് മോഡലിന് 23.50 ലക്ഷം രൂപ വില വരുമ്പോൾ ഉയർന്ന സ്പെക്ക് ‘എസ്’ ട്രിമിന് 28.40 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പാനിഗാലെ വി4-ന് കഴിഞ്ഞ വർഷം നിരവധി അപ്ഡേറ്റുകൾ നിർമ്മാതാക്കൾ നൽകിയിരുന്നു.

കൂടാതെ, 2021 മോഡൽ മോട്ടോർസൈക്കിൾ റൈഡ് ചെയ്യാൻ കൂടുതൽ സുഖപ്രദവും നിയന്ത്രിക്കാവുന്നതുമായി മാറി. 13,000 rpmൽ 211 bhp കരുത്തും, 9,500 rpmൽ 124 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ബിഎസ് 6 കംപ്ലയിന്റ് 1103 സിസി വി4 ഡെസ്‌മോസെഡിസി സ്‌ട്രേഡേൽ എഞ്ചിനാണ് ഡ്യുക്കാട്ടിയുടെ മുൻനിര സ്പോർട്സ് ബൈക്കിന്റെ ഏറ്റവും പുതിയ മോഡലിന്റെ ഹൃദയം.

Read Also:- കോപ അമേരിക്ക 2021: ടൂർണമെന്റ് നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ

കൂടാതെ ആറ് സ്പീഡ് ട്രാൻസ്മിഷനുമായി എഞ്ചിൻ ജോഡിയാകുന്നു. ആറ്-ആക്സിസ് ഇനേർഷ്യൽ ഫ്ലാറ്റ് ഫോമിനെ അടിസ്ഥാനമാക്കി വരുന്ന ഏറ്റവും പുതിയ തലമുറ ഇലക്ട്രോണിക്സ് പാക്കേജിനൊപ്പം പുതിയ പാനിഗാലെ വി4 വരുന്നു. അതേസമയം, വാഹനത്തിന്റെ ബുക്കിങ് ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button