Latest NewsNewsIndia

അഞ്ച് വയസ്സിന് താഴെ മാസ്ക് നിർബന്ധമില്ല, കുട്ടികളുടെ കോവിഡ് ചികിത്സ മാനദണ്ഡം ഇങ്ങനെ

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവസീസസ് ആണ് ചികിത്സാ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്

ന്യൂഡല്‍ഹി : കുട്ടികളിലെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങൾ എങ്ങനെ വേണമെന്ന് വ്യക്തമാക്കുന്ന മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവസീസസ് ആണ് ചികിത്സാ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടെന്ന് മാർഗരേഖയിൽ പറയുന്നു.

കോവിഡ് ബാധിച്ച, ലക്ഷണങ്ങളില്ലാത്ത കുട്ടികളിലെ സ്റ്റിറോയിഡ് ഉപയോഗം ശുപാര്‍ശ ചെയ്യുന്നില്ല. ലക്ഷണങ്ങളോട് കൂടി മിതമായ അണുബാധയുള്ളവര്‍ക്ക് ഓക്‌സിജന്‍ തെറാപ്പി നല്‍കണം. പതിനെട്ട് വയസില്‍ താഴെയുള്ളവരില്‍ റെംഡിസിവര്‍ ഉപയോഗത്തിന് പാര്‍ശ്വഫലങ്ങളുണ്ടോ എന്നതില്‍ പഠനം നടക്കുന്നതേയുള്ളൂ അതിനാല്‍ 18 വയസില്‍ താഴെയുള്ളവരില്‍ റെഡിംസിവര്‍ ഉപയോഗിക്കേണ്ടതില്ല എന്നാണ് മാർഗരേഖയിൽ പറയുന്നത്.

Read Also  :  സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് പാരസെറ്റമോള്‍ ഡോക്റുടെ നിര്‍ദേശമനുസരിച്ച് നല്‍കാം. കൂടാതെ കഫക്കെട്ടിന് ഉപ്പുവെള്ളം വായിൽക്കൊള്ളുന്നത് ഉള്‍പ്പെടെയുള്ള ലഘുചികിത്സകളാണ് 18 വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button